Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.എഫി​െൻറ അധികാര...

ബി.എസ്​.എഫി​െൻറ അധികാര പരിധി: കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി ബംഗാൾ

text_fields
bookmark_border
ബി.എസ്​.എഫി​െൻറ അധികാര പരിധി: കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി ബംഗാൾ
cancel

കൊൽക്കത്ത: അതിർത്തി രക്ഷസേനയുടെ (ബി.എസ്​.എഫ്​) അധികാര പരിധി നീട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ. ചൊവ്വാഴ്​ച ചേർന്ന സഭയിൽ പാർലമെൻററി കാര്യ മന്ത്രി പാർഥ ചാറ്റർജിയാണ്​ പ്രമേയം അവതരിപ്പിച്ചത്​. ബി.ജെ.പി അംഗങ്ങൾ എതിർപ്പുയർത്തിയെങ്കിലും 64നെതിരെ 112 വോട്ടുകൾക്ക്​ തൃണമൂൽ സർക്കാർ പ്രമേയം പാസാക്കുകയായിരുന്നു. രാജ്യത്തെ ഫെഡറൽ ഘടനയെ നേരിട്ട്​ ബാധിക്കുന്നതാണ്​ ബി.എസ്​.എഫി​െൻറ അധികാര പരിധി നീട്ടുന്ന തീരുമാനമെന്നും ഇത്​ അടിയന്തരമായി പിൻവലിക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.

അതേസമയം, ജംഗിൾ മഹലിൽ നിന്ന്​ ബി.എസ്​.എഫിനെ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ ശക്​തമായ എതിർപ്പ്​ പ്രകടിപ്പിച്ചത്​ സംസ്​ഥാന സർക്കാറാണെന്ന്​ പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരി കുറ്റപ്പെടുത്തി. നേരത്തെ പഞ്ചാബ്​ സർക്കാറും കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengal
News Summary - Bengal govt may table resolution against BSF jurisdiction’s extension today
Next Story