പശ്ചിമബംഗാളിലെ ബി.ജെ.പി സ്ഥാനാർഥിക്ക് നേരെ ആൾക്കൂട്ടാക്രമണം
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി സ്ഥാനാർഥിക്ക് നേരെ ആൾക്കൂട്ടാക്രമണം ഉണ്ടായെന്ന് ആരോപണം. പശ്ചിമബംഗാളിലെ ജാർഗ്രാമിലെ സ്ഥാനാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രനാഥ് ടുഡുവിന് നേരെ പശ്ചിമ മിഡ്നാപൂർ ജില്ലയിൽ വെച്ചാണ് ആക്രമണം. പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാൻ അക്രമികൾ തന്നെ അനുവദിച്ചില്ലെന്ന് ടുഡു ആരോപിച്ചു.
ബി.ജെ.പി പോളിങ് ഏജന്റുമാരുടെ പരാതി കേൾക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ വന്ന് എന്റെ കാറിൽ ഇടിക്കുകയായിരുന്നു. തന്റെ സുരക്ഷാജീവനക്കാർ അവരെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്റെ ഒപ്പമുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജവാൻമാർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസേന അവിടെയുണ്ടായിരുന്നില്ലെങ്കിൽ തൃണമൂൽ ഗുണ്ടകൾ തങ്ങളെ വധിക്കുമായിരുന്നു. ലോക്കൽ പൊലീസിൽ നിന്ന് തങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ല. സി.എ.എ നടപ്പിലാക്കാതെ സംസ്ഥാനത്തെ പാകിസ്താനാക്കി മാറ്റാനാണ് മമതയുടെ ശ്രമമെന്നും ടുഡു വാർത്താ ഏജൻസിയായ എ.എൻ.എയോട് പറഞ്ഞു.
അതേസമയം, ബി.ജെ.പി സ്ഥാനാർഥിയുടെ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. ബി.ജെ.പി സ്ഥാനാർഥി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗ്രാമവസികൾ സംഘടിതരായി പ്രതിഷേധിക്കുകയും ഇതിനിടെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ ഉൾപ്പടെ തകർക്കുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.