ബംഗാൾ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsകൊൽക്കത്ത: സംസ്ഥാനത്ത് എത്തുന്ന മുഴുവൻ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗാൾ ആഭ്യന്തര സെക്രട്ടറി ബി.പി. ഗോപാലിക വ്യോമഗതാഗത സെക്രട്ടറി പി.എസ്. ഖരോളക്ക് കത്തയച്ചു.
വിമാന യാത്രക്കാർ പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുക്കണം. രാജ്യത്ത് കോവിഡ് വ്യാപിക്കുകയും കൂടുതൽ വകഭേദങ്ങൾ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധരുടെ ശിപാർശ പ്രകാരമാണ് സർക്കാർ നടപടി.
ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,518,847 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 666 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ഇതുവരെ 18,011 പേർ രോഗം ബാധിച്ച് മരിക്കുകയും 1,488,077 പേർ സുഖം പ്രാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 3,18,805 പേർക്ക് വാക്സിനേഷൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.