ബംഗാളിൽ ആർ.എസ്.എസ് പ്രവർത്തകനായ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ടു
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ആർ.എസ്.എസ് പ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു. സ്കൂൾ അധ്യാപകനായ ബന്ധു പ്രകാശ് പാൽ (35), ഏഴുമാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി (30), എട്ടു വയസുകാരനായ ഇവരുടെ മകൻ അംഗൻ എന്നവരാണ് കൊല്ലപ്പെട്ടത്. ജിയഗൻജിലെ വസതിയിലാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കൊലപാതകങ്ങൾ നടന്നത്. ബുധനാഴ്ച രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. മൂർച്ചയേറിയ ആയുധം െകാണ്ടാണ് കൃത്യം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ആറു വർഷം മുമ്പാണ് ബന്ധുവും കുടുംബവും മൂർഷിദാബാദിൽ നിന്നും ജിയഗൻജിൽ സ്ഥിരതാമസമാക്കിയത്. ബന്ധുവുമായി ആർക്കെങ്കിലും ശത്രുതയുള്ളതായി അറിയില്ലെന്ന് സഹോദരൻ സുജോയ് ഘോഷ് പറഞ്ഞു.
അതേസമയം, ആർ.എസ്.എസ് പ്രവർത്തകനായ ബന്ധുവിനെെൻറയും കുടുംബത്തിെൻറയും കൊലപാതകങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. പൊലീസ് കേസന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.