Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്​ഡൗൺ: പാൽ...

ലോക്ക്​ഡൗൺ: പാൽ വാങ്ങാൻ പോയ യുവാവ്​ പൊലീസ്​ മർദനമേറ്റ്​ മരിച്ചതായി പരാതി

text_fields
bookmark_border
ലോക്ക്​ഡൗൺ: പാൽ വാങ്ങാൻ പോയ യുവാവ്​ പൊലീസ്​ മർദനമേറ്റ്​ മരിച്ചതായി പരാതി
cancel

കൊൽക്കത്ത: ​പശ്ചിമബംഗാളിലെ ഹൗറയിൽ പാൽ വാങ്ങാൻ പുറത്തേക്കിറങ്ങിയ യുവാവ്​ പൊലീസ്​ മർദനമേറ്റ്​ മരിച്ചതായി റ ിപ്പോർട്ട്​. ഹൗറ സ്വദേശിയായ ലാല്‍സ്വാമി എന്നയാളാണ് മരിച്ചത്.

ബുധനാഴ്​ച ലോക്ക്​ഡൗൺ ലംഘിച്ച്​ തെരുവില്‍ കൂട്ടംകൂടിയ ആളുകൾക്ക്​ നേരെ പൊലീസ് ലാത്തിവീശിയിരുന്നു. ഈ സമയത്ത്​ പാൽവാങ്ങുന്നതിന്​ തെരുവിലിറങ്ങിയ ലാലിനും മർദനമേറ്റുവെന്ന്​ ഭാര്യ വെളിപ്പെടുത്തി. റോഡിൽ കുഴഞ്ഞു വീണ ലാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്നാല്‍ ലാത്തിയടിയേറ്റല്ല ലാല്‍ മരിച്ചതെന്നാണ് പൊലീസി​ൻെറ വാദം. ഹൃദയാഘാതം മൂലമാണ്​ യുവാവ്​ മരിച്ചതെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

പശ്ചിമ ബംഗാളില്‍ ഇതുവരെ 10 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരാൾ മരണപ്പെട​ുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalindia newslockdown#Covid19
News Summary - Bengal man who was out to buy milk dies after being beaten up by police - India news
Next Story