ഗവർണർ രാജ്ഭവനിലെ ആത്മാവില്ലാത്ത കവിയെന്ന് പരിഹസിച്ച് ബംഗാൾ മന്ത്രി
text_fieldsകൊൽക്കത്ത: ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജ്ഭവനിലെ ആത്മാവ് നഷ്ടമായ കവിയെന്ന് പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു. സെപ്റ്റംബർ ആറിന് മുഖ്യമന്ത്രിക്ക് താൻ അയച്ച കത്ത് ഇരുവർക്കുമിടയിലെ രഹസ്യമാണെന്ന പരാമർശത്തോടുള്ള പ്രതികരണമായിട്ടായിരുന്നു പരിഹാസം.
‘കത്തുകളെക്കുറിച്ച് സംസാരിക്കാൻ രണ്ടു കക്ഷികളിൽ ആരെങ്കിലും ആഗ്രഹിച്ചാൽ സമയത്ത് അവരത് ചെയ്യും. രഹസ്യമായിരുന്നത് ഇപ്പോൾ ചരിത്രമായി’ എന്നായിരുന്നു ഗവർണറുടെ പരാമർശം. ഇതുസംബന്ധിച്ച ചോദ്യത്തിന് ‘രാജ്ഭവനിൽ ഒരു കവിയുണ്ട്. എന്നാൽ, കവിക്ക് ജനങ്ങളുമായി എന്തെങ്കിലും ബന്ധം വേണം’ എന്ന് ബസു മറുപടി പറഞ്ഞു. ‘‘ഇവിടെ നമുക്ക് രാജാവാകാൻ പോന്ന ഒരു ഗവർണറുണ്ട്.
വെള്ളാനയായ ഇതുപോലൊരു പദവി ഇനിയും വേണോയെന്ന് നാം ആലോചിക്കണം. ഇന്നത്തെ കാലത്ത് ഒരു പ്രസക്തിയുമില്ലാത്ത പദവി നിലനിർത്താനാണ് ചിലർ ശ്രമിക്കുന്നത്’’ -അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.