Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയെ വേദനിപ്പിച്ചതിൽ...

മമതയെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു; തൃണമൂലിൽ തുടരുമെന്ന്​ ജിതേന്ദ്ര തിവാരി

text_fields
bookmark_border
മമതയെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു; തൃണമൂലിൽ തുടരുമെന്ന്​ ജിതേന്ദ്ര തിവാരി
cancel

കൊൽക്കത്ത: പാർട്ടിയിൽ നിന്ന്​ രാജിവെക്കുമെന്ന പ്രസ്​താവനയിൽ മലക്കംമറിഞ്ഞ്​ തൃണമൂൽ കോൺഗ്രസ്​ എം.എൽ.എ ജിതേന്ദ്ര തിവാരി. പാർട്ടിയിൽ തന്നെ തുടരുമെന്നാണ്​ തിവാരിയുടെ പുതിയ നിലപാട്​. ​സംസ്ഥാന മന്ത്രി അരുപ്​ ബിശ്വാസുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷമാണ്​ തിവാരിയുടെ നിലപാട്​ മാറ്റം. രാഷ്​ട്രീയതന്ത്രജ്ഞൻ പ്രശാന്ത്​ കിഷോറും യോഗത്തിനെത്തിയിരുന്നു.

മമത ബാനർജിയെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. അത്​ എന്‍റെ തെറ്റാണ്​. ചില ​െതറ്റിദ്ധാരണകൾ ഉണ്ടായി. പ്രശ്​നങ്ങളുണ്ടാവാൻ കാരണം താൻ മാത്രമാണെന്നും ജിതേന്ദ്ര തിവാരി കൂട്ടിച്ചേർത്തു.

സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന്​ പുറത്ത്​ പോയതിന്​ പിന്നാലെയായിരുന്നു ജിതേന്ദ്ര തിവാരിയുടെയും രാജിപ്രഖ്യാപനം. തൃണമൂലിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന്​ ആരോപിച്ചായിരുന്നു​ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressJitendra Tiwari
Next Story