Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ ബി.ജെ.പിയിൽ...

ബംഗാൾ ബി.ജെ.പിയിൽ നിന്ന്​ 'ഘർവാപസി' തുടരുന്നു; രണ്ട്​ ദിവസത്തിനിടെ തൃണമൂലിലെത്തിയത്​ രണ്ട്​ എം.എൽ.എമാർ

text_fields
bookmark_border
Biswajit Das joining tmc
cancel
camera_alt

പാർഥ ചാറ്റർജി ബിശ്വജിത്തിന്​ പാർട്ട പതാക കൈമാറുന്നു

കൊൽക്കത്ത: ബംഗാളിൽ മമത ബാനർജി അധികാരത്തുടർച്ച നേടിയതിന്​ പിന്നാലെ നേരത്തെ പാർട്ടി വിട്ട പ്രമുഖരുടെ തിരിച്ചൊഴുക്ക്​ തുടരുന്നു. രണ്ട്​ ദിവസത്തിനിടെ രണ്ടാമത്തെ ബി.ജെ.പി എം.എൽ.എയാണ്​ തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്​.​ ബഗ്​ദ എം.എൽ.എ ബിശ്വജിത്​ ദാസ്​ ചൊവ്വാഴ്ച പാർട്ടി വിട്ട്​ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. മമതയുടെ വിജയ ശേഷം തൃണമൂലിലേക്ക്​ മടങ്ങിയെത്തുന്ന മൂന്നാമത്തെ ബി.ജെ.പി നേതാവാണ്​ ബിശ്വജിത്​ ദാസ്​. കഴിഞ്ഞ ദിവസം ബിഷ്​നപൂർ എം.എൽ.എ തൻമയ്​ ഘോഷ്​ തൃണമൂലിൽ മടങ്ങിയെത്തിയിരുന്നു.

ജൂണിൽ ബി.ജെ.പി വിട്ട്​ തൃണമൂലിൽ തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രി മുകുൾ റോയിയായിരുന്നു ട്രെൻഡിന്​ തുടക്കമിട്ടത്​. ബംഗാൾ രാഷ്​ട്രീയത്തിലെ ശക്​തനായ നേതാവായ മുകുൾ റോയിയുടെ വരവ്​ 2024ൽ നടക്കാൻ പോകുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ മമതക്ക്​ വലിയ കരുത്താകും.

2019 ജൂണിലാണ്​ ബിശ്വജിത്​ തൃണമൂൽ വിട്ട്​്​ ബി.ജെ.പി ക്യാമ്പിലെത്തിയത്​. ബോൻഗോൺ നോർത്ത്​ മണ്ഡലത്തിൽ നിന്ന്​ 2011, 2016 വർഷങ്ങളിൽ തൃണമൂൽ ടിക്കറ്റിലാണ്​ അദ്ദേഹം നിയമസഭയിലെത്തിയത്​.

'ബി.ജെ.പിയിൽ ഞാൻ ഒരിക്കലും സ്വസ്​ഥനായിരുന്നില്ല. ടി.എം.സിയിലേക്ക് മടങ്ങാൻ ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു. ബംഗാളിനായി ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല' -പാർട്ടി ജനറൽ സെക്രട്ടറി പാർഥ ചാറ്റർജിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച തൃണമൂലിൽ ചേർന്ന ശേഷം ദാസ്​ പറഞ്ഞു.

213 സീറ്റുകൾ നേടിയായിരുന്നു ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബംഗാളിൽ മൂന്നാമതും അധികാരത്തിലേറിയത്​. ബി.ജെ.പി 77 സീറ്റുകൾ നേടി. എന്നാൽ ലോക്​സഭാംഗത്വം നിലനിർത്താനായി രണ്ടുപേർ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 75 ആയി ചു​രുങ്ങിയിരുന്നു. അതാണ്​ ഇപ്പോൾ വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നത്​. കൂടുതൽ ബി.ജെ.പി എം.എൽ.എമാർ തൃണമൂലിലെത്തുമെന്ന്​ ദാസ്​ സൂചന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressbjp mlaghar wapsiBiswajit Das
News Summary - Bengal MLA's ghar wapsi to Trinamool second BJP MLA to switch since mamata banerjee's win
Next Story