തീരത്തോടടുത്ത് യാസ്; ബംഗാളിലും ഒഡിഷയിലും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsഭുവനേശ്വർ: യാസ് ചുഴലിക്കാറ്റ് തീരത്തോടടുക്കുേമ്പാൾ പശ്ചിമ ബംഗാൾ, ഒഡിഷ തീരങ്ങളിൽനിന്നും ലക്ഷക്കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. യാസ് തീരത്തോട് അടുക്കുന്നതോടെ ബുധനാഴ്ച പുലർച്ചെ ഭദ്രക് ജില്ലയിലെ ധമ്ര തുറമുഖത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒമ്പത് ലക്ഷത്തിലധികം പേരെ സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അറിയിച്ചു.
തീരദേശ ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഒഡിഷ സർക്കാറും അറിയിച്ചു. 74000 ഉദ്യോഗസ്ഥരെയും രണ്ട് ലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും മമത അറിയിച്ചു. ഒഡിഷയിലും മുൻകരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ യാസ് തീവ്രമാകാൻ സാധ്യതയുണ്ടെന്ന് അന്തരീക്ഷ പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മോഹൻപത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.