Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിന്​ പിന്നാലെ...

കേരളത്തിന്​ പിന്നാലെ ബംഗാളിലും അനുവാദമില്ലാതെ സ്ഥാനാർഥികളെ നിർത്തി ബി.ജെ.പി; രണ്ട്​ പേർ പിന്മാറി

text_fields
bookmark_border
bjp
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന്​ പിന്നാലെ മത്സരത്തിൽ രണ്ട്​ പേർ പിന്മാറി. തങ്ങളുടെ അറിവില്ലാതെയാണ്​ സ്ഥാനാർഥിയാക്കിയെന്ന്​ കാണിച്ചാണ്​ രണ്ടു പേരുടെയും പിന്മാറ്റം.

മരണപ്പെട്ട കോൺഗ്രസ്​ നേതാവ്​ സോമൻ മിത്രയുടെ ഭാര്യ ശിഖ മിത്രയാണ്​ പിന്മാറിയവരിൽ ഒരാൾ. തൃണമൂൽ ​എം.എൽ.എ മാലാ സാഹയുടെ ഭർത്താവ്​ തരുൺ ഷായാണ്​ മറ്റൊരാൾ. തരുൺ ഷായെ കാസിപൂർ-ബെൽഗാച്ചിയ സീറ്റിലാണ്​ ബി.ജെ.പി നിശ്​ചയിച്ചത്​. ചൗരിങ്ക മണ്ഡലത്തിലാണ്​ ​ശിഖ മിത്രയെ സ്ഥാനാർഥിയാക്കിയത്​.

തന്‍റെ അനുവാദമില്ലാതെയാണ്​ സ്ഥാനാർഥിയാക്കിയതെന്നും ബി.ജെ.പിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശിഖ മിത്ര പ്രതികരിച്ചു. അമ്മയെ വിവാദങ്ങളിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ശിഖയുടെ മകൻ രോഹൻ മിത്രയും അഭ്യർഥിച്ചു.

അനുവാദമില്ലാതെയാണ്​ സ്ഥാനാർഥിയാക്കി​യതെന്നും താൻ എക്കാലത്തും തൃണമൂലിനൊപ്പമാണെന്നും​ തരുൺ ഷായും പ്രതികരിച്ചു. നേരത്തെ സമാനമായ രീതിയിൽ വയനാട്ടിൽ മാനന്തവാടിയിൽ മണികണ്​ഠനെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും അനുവാദമില്ലാതെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalBJP
News Summary - Bengal polls 2021: Two leaders refuse BJP offer to contest
Next Story