ദുർഗപൂജക്കുള്ള പന്തലുകളിൽസന്ദർശകർക്ക് പ്രവേശനം വിലക്കി കൊൽക്കത്ത ഹൈകോടതി
text_fieldsകൊൽക്കത്ത: ദുർഗ പൂജക്കുള്ള പന്തലുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത ഹൈകോടതി. ദുർഗ പൂജക്ക് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് കോടതിയുടെ ഉത്തരവ്. സംഘാടകർക്ക് മാത്രമാവും പന്തലുകളിൽ പ്രവേശനമുണ്ടാവുക. 25 വലിയ പന്തലുകൾക്കും 15 ചെറിയ പന്തലുകൾക്കും കോടതി അനുമതി നൽകി.
നേരത്തെ കോവിഡിെൻറ പശ്ചാത്തലത്തിൽ ദുർഗ പൂജയോട് അനുബന്ധിച്ചുള്ള നിയന്ത്രണങ്ങൾ വ്യക്തമാക്കി പശ്ചിമബംഗാൾ സർക്കാർ ഉത്തരവിറക്കിയിരുന്നു. പശ്ചിമബംഗാൾ സർക്കാറിെൻറ ഉത്തരവ് പ്രകാരം പന്തലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നു. വലിയ പന്തലുകൾ നിർമിക്കണമെന്നും അതിനുള്ളിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം വാതിലുകൾ വേണമെന്നതുമായിരുന്നു ബംഗാൾ സർക്കാറിെൻറ നിർദേശം.
സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും വലിയ ആൾക്കൂട്ടങ്ങൾക്കും ബംഗാൾ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോവിഡിനെ തടയാൻ സാനിറ്റൈസർ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പന്തലുകളിൽ വേണമെന്നും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.