പരീക്ഷാ പേപ്പറിൽ രാഷ്ട്രീയ മുദ്രാവാക്യം എഴുതി; ബംഗാളിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പ്
text_fieldsപരീക്ഷാ പേപ്പർ നിറയെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എഴുതി വിദ്യാർഥികൾ. പുലിവാലു പിടിച്ച വിദ്യാഭ്യാസ വകുപ്പ് ഒടുവിൽ ഉത്തരവും ഇറക്കി. ഇനിയുള്ള പരീക്ഷകളിൽ ഇതുപോലെ 'മുദ്രാവാക്യം വിളി' എഴുതി നിറച്ചാൽ പണി വാങ്ങും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പശ്ചിമ ബംഗാൾ ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികളാണ് അധ്യാപകർക്ക് 'പണി' നൽകിയത്.
പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എഡുക്കേഷൻ നടത്തിയ പത്താം ക്ലാസിലെ മാധ്യമിക് പരീക്ഷയുടെ ഉത്തര പേപ്പറിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യമായ 'ഖേല ഹോബ്' (ഒരു ഗെയിം ഉണ്ടാകും) എന്ന് എഴുതിയാണ് കുട്ടികൾ പേപ്പറുകൾ നൽകിയത്. കഴിഞ്ഞ മാസമാണ് പരീക്ഷ നടന്നത്. കുട്ടികൾ വ്യാപകമായി ഉത്തരപേപ്പറുകളിൽ ഈ മുദ്രാവാക്യം എഴുതിവെച്ചതായി കണ്ടെത്തി. ഇനി നടക്കുന്ന 12-ാം ക്ലാസ് പരീക്ഷയിലും ഇത് ആവർത്തിക്കുകയാണെങ്കിൽ പരീക്ഷാർത്ഥികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ അധികാരികൾ തീരുമാനിച്ചു.
പന്ത്രണ്ടാം ക്ലാസ് ഹയർ സെക്കൻഡറി (എച്ച്.എസ്) പരീക്ഷ എന്നറിയപ്പെടുന്ന ഉച്ച മാധ്യമിക് പരീക്ഷ സംഘടിപ്പിക്കുന്ന പശ്ചിമ ബംഗാൾ കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എഡുക്കേഷൻ ഉത്തരക്കടലാസിൽ ഏതെങ്കിലും ഉദ്യോഗാർത്ഥി രാഷ്ട്രീയ സന്ദേശങ്ങളോ വരയോ എഴുതിയാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. .
"ഇത്തരം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തരുതെന്ന് പരീക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരം കാര്യങ്ങൾ എഴുതുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. കൗൺസിൽ രൂപീകരിച്ച ഉന്നതാധികാര സമിതി ശിക്ഷയുടെ അളവ് തീരുമാനിക്കും" -ഡബ്ല്യു.ബി.സി.എച്ച്.എസ്.ഇ പ്രസിഡന്റ് ചിരഞ്ജിബ് ഭട്ടാചാര്യ പി.ടി.ഐയോട് പറഞ്ഞു. ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.