ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; ഭാര്യക്കും കാമുകനും ജീവപര്യന്തം തടവ്
text_fieldsകൊൽക്കത്ത: സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ജീവപര്യന്തം തടവ്. രണ്ട് വർഷം മുമ്പാണ് കൊൽക്കത്തയെ നടുക്കിയ കൊലപാതകമുണ്ടായത്. നോർത്ത് 24 പർഗാന ജില്ലയിലെ അനുപം സിൻഹ(34) ആണ് കൊല് ലപ്പെട്ടത്. അദ്ദേഹത്തിൻെറ ഭാര്യ മോന കാമുകൻ അജിത് റോയ് എന്നിവരാണ് സംഭവവുമായി അറസ്റ്റിലായത്.
മോന നൽകിയ താക്കോൽ ഉപയോഗിച്ച് വീടിനുള്ളിലെത്തിയ അജിത് റോയ് അനുപം സിൻഹയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അതേ സമയം, വിധിയിൽ സംതൃപ്തിയില്ലെന്ന് അനുപം സിൻഹയുടെ രക്ഷിതാക്കൾ പ്രതികരിച്ചു. ഇരുവർക്കും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും സിൻഹയുടെ രക്ഷിതാക്കൾ വ്യക്തമാക്കി.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് അനുപവും മോനയും തമ്മിൽ 2017 ജനുവരിയിൽ വിവാഹിതരായത്. അനുപം മണി എക്സ്ചേഞ്ച് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വിവാഹത്തിന് ശേഷം മോന അജിത് റോയിയുമായി പ്രണയത്തിലാവുകയായിരുന്നു. സ്കൂളിൽ വെച്ച് ഇരുവർക്കും പരസ്പരം അറിയാമായിരുന്നുവെങ്കിലും മോന ഉന്നത പഠനത്തിനായി പോയതോടെ ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.