ഭൂമി തർക്കം; തൃണമൂൽ നേതാവ് യുവതിയെ കയറുകെട്ടി റോഡിലൂടെ വലിച്ചിഴച്ചു
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിെൻറ നേതൃത്വത്തിൽ സ്ത്രീയെ ആക്രമിക്കുന്നതിെൻറ ഞെട് ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പഞ്ചായത്ത് റോഡ് പണിക്കായി സ്ഥലം വിട്ടു നൽകുന്നതിൽ പ്രതിഷേധമറിയിച്ച സ്ത്രീ യെ കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൃണമൂൽ നേതാവും പഞ ്ചായത്ത് വൈസ് പ്രസിൻറുമായ അമൽ സർക്കാറിെൻറ അനുയായികളാണ് സ്ത്രീയെ കൈയേറ്റം ചെയ്തത്.
സൗത്ത് ദിനജ്പുർ ജില്ലയിലെ ഗംഗറാംപൂരിലാണ് സംഭവം. സ്കൂൾ അധ്യാപികയായ സ്മൃതികോന ദാസാണ് ക്രൂരമായ ആക്രമണത്തിന് ഇരായായത്. അധ്യാപികയുടെ കാലുകൾ കയറുകൊണ്ട് കൂട്ടിക്കെട്ടി പഞ്ചായത്ത് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. അക്രമം തടയാനെത്തിയ ഇവരുടെ സഹോദരി സോമ ദാസിനെയും അമൽ സർക്കാറിെൻറ അനുയായികൾ വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്തു.
പഞ്ചായത്ത് റോഡ് നിർമാണത്തിനായി ഇവരുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് 12 അടി വീതിയിൽ സ്ഥലം നൽകാൻ ധാരണയായിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് 24 അടി വീതിയിൽ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച സഹോദരിമാരെയാണ് തൃണമൂൽ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചത്.
പരിക്കേറ്റ സ്മൃതികോന ദാസ് ചികിത്സയിലാണ്. സഹോദരി സോമാ ദാസ് പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ഇവരുടെ പരാതിയിൽ അമൽ സർക്കാറിനും അനുയായികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അക്രമത്തിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിലൂടെ പുറത്തായിരുന്നു. തുടർന്ന് അമൽ സർക്കാറിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പദവിയിൽ നിന്ന് നീക്കിയതായി പാർട്ടി ജില്ലാ അധ്യക്ഷ അർപിത ഘോഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.