കീറ്റോ ഡയറ്റിൽ വൃക്ക തകരാറിലായി; ബംഗാളി നടി മരിച്ചു
text_fieldsകൊൽക്കത്ത: വൃക്ക തകരാറിനെ തുടർന്ന് ബംഗാളി നടി മിശ്തി മുഖർജി അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം വെള്ളിയാഴ് രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ബന്ധുക്കൾ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. താരം കീറ്റോ ഡയറ്റിലായിരുന്നുവെന്നും അത് മൂലം വൃക്കക്ക് തകരാർ സംഭവിച്ചുവെന്നും നടി ഒരുപാട് വേദന സഹിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
2012ൽ ലൈഫ് കി തോഹ് ലഗ് ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.
എന്താണ് കീറ്റോ ഡയറ്റ്...??
കാര്ബോഹൈഡ്രേറ്റിെൻറ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റിലുണ്ടാവുക. ഇതിലൂടെ അമിതമായ വണ്ണം കുറയുമെന്നാണ് പറയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാന്‍ നിര്‍ബന്ധിതമാകുന്നു.
ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കുകയും തുടര്‍ന്ന് ഇവയെ കീറ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് മാറും. ഈ കീറ്റോണുകളെയാണ് ശരീരം ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നത്. അങ്ങനെ ശരീര ഭാരം കുറയുന്നു.
ഫാറ്റ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന ആളുകളില്‍ ഹൃദ്രോഹം, സ്‌ട്രോക്ക്, ക്യാന്‍സര്‍ എന്നിവ കൂടാനുളള സാധ്യത ഏറെയാണ്. പ്രോട്ടീൻ ഉപാപചയ പ്രവർത്തനങ്ങൾക്ക് വൃക്ക സഹായിക്കുന്നു. പ്രോട്ടീന്‍ ലോഡ് കൂടുന്നത് ചിലരിൽ കിഡ്നി തകരാറിലാക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.