Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ ആസിഫ്​...

ഒടുവിൽ ആസിഫ്​ നാട്ടിലെത്തി; ആംബുലൻസിൽ ചേതനയറ്റ ശരീരമായി

text_fields
bookmark_border
ഒടുവിൽ ആസിഫ്​ നാട്ടിലെത്തി; ആംബുലൻസിൽ ചേതനയറ്റ ശരീരമായി
cancel
camera_alt?????? ????????????? ?????????????? ?????????

കൊൽക്കത്ത: ഒടുവിൽ നാട്ടിൽ​ പോകാൻ ആസിഫിന്​ മാത്രമായി ഒരു വാഹനം ലഭിച്ചു. രണ്ടുനാൾ​കൊണ്ട്​ 2900 കി.മി താണ്ടി​ നാടണയുകയും ചെയ്​തു. പക്ഷേ, പ്രിയപ്പെട്ടവരുടെ അരികിലെത്തു​േമ്പാൾ ആ ശരീരത്തിൽ ജീവൻ നി​ലച്ചിരുന്നുവെന്നു മാത്രം. 

കഴിഞ്ഞ ദിവസം എറണാകുളം കോടനാട്ടിൽ ആത്​മഹത്യ ചെയ്​ത ബംഗാൾ സ്വദേശിയായ ആസിഫ്​ ഇഖ്​ബാൽ (22) എന്ന ചെറുപ്പക്കാര​​​െൻറ മൃതദേഹമാണ്​ ചൊവ്വാഴ്​ച നാട്ടിലെത്തിച്ചത്​. നാട്ടിലേക്ക്​ പോകാനാവാത്തതിൽ മനംനൊന്താണ്​​ ബംഗാൾ ദൊംകൽ സ്വദേശിയായ ആസിഫ്​ കോടനാട്ടിലെ താമസസ്​ഥലത്തിനടുത്ത മാവിൻകൊമ്പിൽ​ ജീവിതം അവസാനിപ്പിച്ചതെന്ന്​ സുഹൃത്തുക്കൾ പറയുന്നു. ​

നാട്ടിലേക്ക്​ പോകാൻ വേണ്ടി​ രണ്ടു തവണ ട്രെയിൻ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു. രണ്ടു തവണയും യാത്ര മുടങ്ങി. ഇതിനിടെ നടന്നുപോകാനും ഈ ചെറുപ്പക്കാരൻ ആലോചിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പെരുമ്പാവൂരിൽ ഇഷ്​ടികക്കളത്തിലായിരുന്നു ആസിഫിന്​ ജോലി. ലോക്​ഡൗൺ ആയതോടെ കൈയിൽ പണമോ ഭക്ഷണമോ ഇല്ലാതെ വിഷമിക്കുകയായിരുന്നു ആസിഫെന്ന്​ കുടുംബം പറഞ്ഞു​.

നാട്ടിൽ മടങ്ങിയെത്തിയാൽ പിന്നെ ഒരിക്കലും തിരിച്ച്​ കേരളത്തിലേക്ക്​ പോകില്ലെന്ന്​ ആസിഫ്​ പറയുമായിരുന്നെന്ന്​ സഹോദരൻ അൻവർ ഹുസൈൻ സങ്കടത്തോടെ പറഞ്ഞു. മകൻ മരിച്ച വാർത്തയറിഞ്ഞ്​ ആസിഫ്​ ഇഖ്​ബാലി​​​െൻറ മാതാവ്​ ബോധരഹിതയായി. പിതാവ്​ ജാബെദ്​ മണ്ടൽ ദു:ഖമടക്കി കഴിയുന്നു. 

നാട്ടുകാർ പിരിവെടുത്ത്​ 1.30 ലക്ഷം രൂപ ചെലവഴിച്ചാണ്​ ആസിഫി​​​െൻറ മൃതദേഹം നാട്ടിലെത്തിച്ചത്​. 48 മണിക്കൂർ കൊണ്ട്​ ആംബുലൻസ്​ ചൊവ്വാഴ്​ച മുർഷിദാബാദിലെ ദൊംകൽ ജില്ലയിലെ ഷിറോപാറയിലെത്തി​. ഉടൻ ഖബറടക്കുകയും ചെയ്​തു.

അതേസമയം, കുടുംബപ്രശ്​നവും മാനസിക പ്രശ്​നവും കാരണമാണ്​ ആസിഫ്​ ആത്മഹത്യചെയ്​തതെന്ന്​ കോടനാട്​ പൊലീസ്​ ‘മാധ്യമം ഓൺലൈനി’നോട്​ പറഞ്ഞു. മറ്റുകാര്യങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപെട്ടി​ട്ടില്ലെന്നും അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMigrant workerscovid 19lockdownIndia NewsKerala News
News Summary - Bengali Migrant Dies By Suicide in Kerala After Train Ticket Cancelled
Next Story