അസമില്‍ ബംഗാളി മുസ്ലിംകളെ ജയിലിലടക്കുന്നു –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡല്‍ഹി: അനധികൃത ബംഗ്ളാദേശി കുടിയേറ്റ വിരുദ്ധ നീക്കത്തിന്‍െറ പേരില്‍ ബംഗാളി മുസ്ലിംകളെ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ പീഡിപ്പിക്കുന്നതായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ജയിലിലടക്കുകയാണെന്ന് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്‍െറ നടപടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് വര്‍ഗീയ ധ്രുവീകരണത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാസിരംഗ ദേശീയ പാര്‍ക്കിനടുത്ത ബന്ദര്‍ദുബി ഗ്രാമത്തില്‍നിന്ന് പുറന്തള്ളപ്പെട്ട ഗ്രാമീണര്‍ നടത്തിയ പ്രതിഷേധം പൊലീസ് വെടിവെപ്പിലാണ് കലാശിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് അസമിലെ നദീതീരത്തേക്ക് കുടിയേറിയവരുടെ പിന്മുറക്കാരായ ബംഗാളി മുസ്ലിംകളെയാണ് കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കണം.
ഉറി ഭീകരാക്രമണത്തെ അപലപിച്ച അമീര്‍, എങ്ങനെ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ജവാന്മാരുടെ മരണത്തില്‍ അഗാധ ദുഃഖവും രേഖപ്പെടുത്തി. ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രശ്നങ്ങള്‍ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നാണ് ജമാഅത്ത് കരുതുന്നത് എന്ന് അമീര്‍ പറഞ്ഞു.
മേവാത്തിലെ ആക്രമണകാരികള്‍ ഗോരക്ഷകരാണെന്ന് ഇരകളിലൊരാള്‍ മൊഴി നല്‍കിയിട്ടും തെളിവില്ളെന്നാണ് ഹരിയാന പൊലീസ് പറഞ്ഞത്. ഗോമാംസം കഴിക്കാറുണ്ടോ എന്ന് ചോദിച്ചാണ് മാനഭംഗം ചെയ്തതെന്ന് ഇര മൊഴി നല്‍കിയിട്ടും മജിസ്ട്രേട്ട് രേഖപ്പെടുത്തിയ മൊഴിയില്‍ അത് കാണുന്നില്ളെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.