ബംഗാളിെൻറ സംസ്കാരം മമതയുടെ ഭരണത്തിൻ കീഴിൽ ഭീഷണിയിൽ -ജെ.പി നദ്ദ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിെൻറ സംസ്കാരവും പൈതൃകവും മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ഭീഷണി നേരിടുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പിക്ക് മാത്രമേ അവ സംരക്ഷിക്കാൻ സാധിക്കൂ. തൃണമൂൽ കോൺഗ്രസ് വിവിധ വിഭാഗങ്ങളെ അകത്തുളളവർ, പുറത്തുള്ളവർ എന്നിങ്ങനെ ബ്രാൻഡ് ചെയ്ത് വിഭജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിർഭും ജില്ലയിലെ താരാപിഥിൽ നിന്നുള്ള പരിവർത്തൻ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
പശ്ചിമബംഗാൾ സർക്കാർ രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിക്കുകയും പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും അഴിമതിയെ സ്ഥാപനവത്ക്കരിക്കുകയും ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ പണം വെട്ടിക്കുറക്കുന്ന സർക്കാറിനെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും നദ്ദ അഭിപ്രായപ്പെട്ടു.
''തൃണമൂൽ കോൺഗ്രസ് ആളുകളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തി എതിർക്കുന്നു. ഇത് ലജ്ജാകരമാണ്. ഗുരുദേവ് രബീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ മണ്ണിെൻറ സംസ്കാരമല്ല ഇത്.'' -നദ്ദ പറഞ്ഞു.
'മാതാവ്, മാതൃരാജ്യം, ജനങ്ങൾ' എന്ന തൃണമൂൽ കോൺഗ്രസിെൻറ മുദ്രാവാക്യം 'സ്വേച്ഛാധിപത്യം, അപഹരണം, പ്രീണനം' എന്നായി കുറച്ചിട്ടുണ്ടെന്നും ബി.ജെ.പിയാണ് സംസ്ഥാനത്ത് യഥാർഥ പരിഹാരം കൊണ്ടുവരികയെന്നും നദ്ദ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.