ബംഗളൂരു ഹൈവേയിൽ വീണ്ടും ഗുണ്ടായിസം: പട്ടാപകൽ മലയാളികളുടെ കാറിനുനേരെ ആക്രമണം
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്നും കണ്ണൂരിലെ പാനൂരിലേക്ക് പോവുകയായിരുന്ന മലയാളികളുടെ വാഹനത്തിനുനേരെ ഹൈവേയിൽ പട്ട ാപകൽ ആക്രമണം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ശ്രീരംഗപട്ടണത്തിനും യെല്‍വാലക്കുമിടയില്‍ വെച്ചായിരുന്നു ആക്ര മണം. ഒാവർടേക്ക് ചെയ്ത് എത്തിയ കർണാടക രജിസ്ട്രേഷനിലുള്ള വാഹനം കെ.എല്‍. രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിനെ തടഞ്ഞ ിടുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്നു യുവാക്കൾ കാറിെൻറ മുന്നിലെ ഗ്ലാസ് അടിച്ചുതകർത്തു. ഓവര്‍ടേക്ക് ചെയ്യാന്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.
ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന പാനൂര്‍ സ്വദേശി സലീമിെൻറ ഉടമസ്ഥതയിലുള്ള വാഹനമാണ് ആക്രമിക്കപ്പെട്ടത്. സലീമിെൻറ സുഹൃത്തുക്കളായ നവാസ്, റിയാസ്, കുഞ്ഞബ്ദുല്ല എന്നിവർ പാനൂരിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഇന്നോവ കാറിലുണ്ടായിരുന്നവർ പറഞ്ഞു. ഫോർഡ് ഇക്കോസ്പോർടിലായിരുന്നു കന്നട സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്നത്. കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ കെ.ആര്‍.എസ്. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പിറ്റേദിവസം വരാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച കാറിെൻറ നമ്പർ ഉൾപ്പെടെ പൊലീസ് കൈമാറിയെങ്കിലും നടപടിയെടുക്കാൻ കൂട്ടാക്കിയില്ല.
കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്കുനേരെ കർണാടകയിൽ അക്രമം തുടർക്കഥയാകുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ബംഗളൂരു-ഹൈദരാബാദ് ഹൈവേയിൽ ദേവഹനഹള്ളി ടോൾ േഗറ്റിൽ മലയാളികൾ സഞ്ചരിച്ച കാറിനുനേരെ ആക്രമണം ഉണ്ടായിരുന്നു. ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ കാറിെൻറ സൈഡ് ഗ്ലാസുകൾ അടിച്ചു തകർത്തു. മൈസൂരു റോഡിലെ ആർ.ആർ. നഗറിൽ ഗാർമെൻറ് ബിസിനസ് നടത്തുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റാഷിദ്, സഹോദരൻ സലാം, ഡ്രൈവർ ചാവക്കാട് സ്വദേശി ഷാനിദ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. അക്രമികൾ ഹെൽമറ്റ് ഉപയോഗിച്ച് ഷാനിദിെൻറ തലക്കും അടിച്ചിരുന്നു. രാത്രി എട്ടരയോടെയായിരുന്നു ഈ സംഭവം. ഇതിനുശേഷമാണ് പട്ടാപകൽ മലയാളികൾക്കുനേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊലീസ് കാര്യമായ നടപടിയെടുക്കാത്തതും അക്രമം കൂടാൻ കാരണമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.