ബംഗളൂരുവിൽനിന്ന് 1200 ഓളം പേരെ നാട്ടിലെത്തിച്ച് എ.ഐ.കെ.എം.സി.സി
text_fieldsബംഗളൂരു: ലോക്ഡൗണ്‍ മൂലം ബംഗളൂരു നഗരത്തില്‍ ദുരിതത്തിലായ 1200ഓളം മലയാളികളെ നാട്ടിലെത്തിച്ച് ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകം. ഇതിനകം 35 ബസുകളാണ് എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലേക്കയച്ചത്.
യാത്രാ രേഖകളും സര്‍ക്കാര്‍ അനുമതികളും ശരിയാക്കി കൊടുക്കുന്നത് മുതല്‍ എ.ഐ.കെ.എം.സി.സി ഹെല്പ് െഡസ്ക്കിെൻറ ഇടപെടലുകളും സഹായങ്ങളും നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് എന്തു സഹായങ്ങളും വിവരങ്ങളും കൈമാറാന്‍ 24 മണിക്കൂര്‍ സജ്ജമായ ഹെല്പ് ഡെസ്ക്കാണ് സോമേശ്വരനഗറിലെ ശിഹാബ് തങ്ങള്‍ സെൻറര്‍ ഫോര്‍ ഹ്യുമാനിറ്റി സെൻററില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി എം. കെ. നൗഷാദ് അറിയിച്ചു.
കോവിഡ് 19 െൻറ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും യാത്രയില്‍ നേരിട്ടേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങളെ കുറിച്ച് ട്രാവല്‍ ഹെല്പ് െഡസ്ക്ക് ക്യാപ്റ്റന്‍ അഷ്റഫ് കമ്മനഹള്ളിയുടെ നേതൃത്വത്തില്‍ ക്ലാസും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.