ബംഗളൂരു വിമാനത്താവളത്തിൽനിന്ന് യാത്രചെയ്യാൻ ഇനി ചെലവേറും
text_fieldsബംഗളൂരു: ബംഗളൂരു കെംപേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര, രാജ് യാന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ ടിക്കറ്റ് ഇനത്തിൽ കൂടുതൽ തുക നൽകേ ണ്ടിവരും. ചൊവ്വാഴ്ച എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ വിമാനത്താവളത്തിലെ യൂസർ ഡെവലപ്മെൻറ് ഫീ (യു.ഡി.എഫ്) കുത്തനെ വർധിപ്പിച്ചതോടെയാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ബംഗളൂരു എയർപോർട്ടിലെ ആഭ്യന്തര യാത്രക്കാർ യൂസർ ഡെവലപ്മെൻറ് ഫീ ആയി 306 രൂപയും രാജ്യാന്തര യാത്രക്കാർ 1226 രൂപയും നൽകണം. നേരത്തേ ഇത് യഥാക്രമം 139 രൂപയും 558 രൂപയുമായിരുന്നു. നിരക്കിൽ 120 ശതമാനത്തിെൻറ വർധനവാണ് വരുത്തിയിരിക്കുന്നത്. ഏപ്രിൽ 16 മുതൽ ആഗസ്റ്റ് 15 വരെയുള്ള ടിക്കറ്റുകൾക്കായിരിക്കും വർധിപ്പിച്ച നിരക്ക് ഈടാക്കുക. നാലു മാസത്തിനുശേഷം പഴയനിരക്കിലേക്ക് മാറും.
താൽക്കാലികമായുള്ള നിരക്ക് വർധനവ് 13,000 േകാടിയുടെ എയർപോർട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും യാത്രക്കാർക്ക് ഇരുട്ടടിയായി മാറുകയാണ്. നാലുപേരടങ്ങിയ കുടുംബം ബംഗളൂരുവിൽനിന്ന് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിനൊപ്പം 1200ലധികം രൂപ യു.ഡി.എഫ് ആയി നൽകേണ്ടിവരുകയാണ്. ആഗസ്റ്റിൽ യു.ഡി.എഫ് നിരക്കിൽ ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനം പിൻവലിച്ചുകൊണ്ടാണ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.