ബൈക്ക് അപകടത്തിൽ നിന്ന് തലനാരിഴക്ക് കുഞ്ഞിെൻറ രക്ഷപ്പെടൽ-VIDEO
text_fieldsബംഗളൂരു: തിരക്കേറിയ റോഡിലൂടെ കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന ഇരുചക്രവാഹനാപകടത്തിൽ നിന്ന് കുഞ്ഞിെൻറ അൽഭുതകരമായ രക്ഷപ്പെടൽ. നെലമംഗലത്തു നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന മൂന്നംഗ കുടുംബം സഞ്ചരിച്ച ഇരുചക്ര വാഹനമാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകുന്നേരം 3.30നായിരുന്നു അപകടം.
കുടുംബം സഞ്ചരിച്ച ബൈക്ക് മെറ്റാരു ബൈക്കിെൻറ പിന്നിൽ ഇടിച്ച് മാതാപിതാക്കൾ റോഡിൽ തെറിച്ചു വീണു. കുഞ്ഞുമായി 500 മീറ്ററോളം മുന്നോട്ടു കുതിച്ച ബൈക്ക് മറിഞ്ഞെങ്കിലും തലനാരിഴക്ക് അപകടം ഒഴിവാവുകയായിരുന്നു.
ചെറിയ കുഞ്ഞിനെ ബൈക്കിനു മുമ്പിലും ഭാര്യയെ പിന്നിലുമിരുത്തി ഗൃഹനാഥൻ ഒാടിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ അതിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്കിനു പിന്നിലിരുന്ന സ്ത്രീയും ബൈക്ക് ഒാടിച്ചു കൊണ്ടിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. എന്നാൽ മുമ്പിലിരുത്തിയ കുഞ്ഞുമായി ബൈക്ക് മുന്നോട്ടു കുതിച്ചു.
വാഹന തിരക്കേറിയ റോഡിലൂടെ അര കിലോമീറ്ററോളം മുന്നോട്ടു പോയ ബൈക്ക് ഒാടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങൾക്ക് ഇടയിലൂടെ അൽഭുതകരമായി റോഡിനു വലതു ഭാഗത്തേക്ക് ഒഴിഞ്ഞു മാറി. വലിയ ചരക്കുലോറിയിൽ ഇടിക്കാതെ റോഡിനു വലതു ഭാഗത്ത് പുല്ലു നിറഞ്ഞ ഭാഗത്തേക്ക് വീഴുകയായിരുന്നു.
അപകടം നടക്കുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നിലായി വന്ന കാറിെൻറ ഡാഷ് ബോർഡിെൻറ കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞു. ഇൗ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.