‘ഇത് ഇസ്ലാമോഫോബിയ തന്നെ’, കണ്ടക്ടറുടെ തൊപ്പി നിർബന്ധിച്ച് അഴിപ്പിച്ച് യുവതി; വിഡിയോ വൈറൽ
text_fieldsബെംഗളൂരു: ബസ് കണ്ടക്ടറുടെ തൊപ്പി നിർബന്ധിച്ച് അഴിപ്പിക്കുന്ന യുവതിയുടെ വിഡിയോ വൈറൽ. ബെംഗളൂരു നഗരത്തിലാണ് സംഭവം. ബസ് യാത്രക്കാരിയായ യുവതി കണ്ടക്ടര്‍ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള തൊപ്പി നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് വിഡിയോയിലുള്ളത്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി) ബസിലാണ് സംഭവം.
യുവതിതന്നെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന. കണ്ടക്ടറുടെ യൂനിഫോമിനെ കുറിച്ച് യാത്രക്കാരി ആവര്‍ത്തിച്ച് ചോദ്യം ചെയ്യുകയും യൂനിഫോമിനൊപ്പം തൊപ്പി ധരിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. യുവതിയുടെ ഭീഷണി കാരണം കണ്ടക്ടര്‍ അവസാനം തൊപ്പി ഊരിമാറ്റുന്നതായും വിഡിയോയിലുണ്ട്.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സര്‍ക്കാര്‍ ജോലിക്കാരായതിനാല്‍ പൊതു ഇടങ്ങളിലല്ല, വീട്ടില്‍ വെച്ചാണ് മതം പിന്തുടരേണ്ടതെന്ന് യുവതി ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാം. ഞാന്‍ കുറച്ച് വര്‍ഷങ്ങളായി ഈ തൊപ്പി ധരിക്കുന്നു എന്നാണ് കണ്ടക്ടർ പ്രതികരിച്ചത്. സര്‍ക്കാര്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ തൊപ്പി ധരിക്കുന്നത് നിയമത്തിന് കീഴില്‍ വരുമോയെന്ന് യുവതി കണ്ടക്ടറോട് ചോദിച്ചു. യുവതിയോട് കണ്ടക്ടര്‍ മാന്യമായി പ്രതികരിച്ചെങ്കിലും ബിഎംടിസി എംഡിയോട് വിഷയം പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ವಾಟ್ಸಾಪಲ್ಲಿ ನೋಡ್ದೆ. ಆ ಮಹಿಳೆಯ ಹೃದಯದಲ್ಲಿ ತುಂಬಿದ ಕೋಮು ವಿಷದ ತೀವ್ರತೆಯನ್ನು ಅಳೆಯುವ ಯಂತ್ರವೊಂದಿದ್ರೆ ಅದರ ಮುಳ್ಳುಗಳೇ ಒಡೆದುಹೋಗುತ್ತಿದ್ವೆನೋ?. ಕುಂಕುಮ, ಮಾಲೆಗಳನ್ನು ಧರಿಸುವಂತೆ ಟೋಪಿಗೂ ಅವಕಾಶವಿದೆಎಂದಾಗಿದೆ ನನ್ನ ಭಾವನೆ. ಏನಿದ್ದರೂ ವಿಷ ಕಾರುತ್ತಿರುವ ಮಹಿಳೆಯ ಮುಂದೆಯೂ ಸೌಮ್ಯವಾಗಿ ನಡೆದುಕೊಂಡ ನಿರ್ವಾಹಕರಿಗೆ ನನ್ನದೊಂದು ಸಲಾಂ pic.twitter.com/RFaIXGuq3M
— Mohamed Haneef (@Mohamed47623244) July 11, 2023
വിഡിയോക്ക് താഴെ യുവതിയെ വിമർശിച്ച് നിരവധിപേർ രംഗത്തുവന്നു. പാർലമെന്‍റ് ഉദ്ഘാടനത്തിന് പൂജ നടത്തുന്ന പ്രധാനമന്ത്രിയുള്ള നാട്ടിലാണ് പാവം കണ്ടക്ടറുടെ തൊപ്പി അഴിപ്പിക്കുന്നതെന്ന് വിമർശകർ പറയുന്നു. സർക്കാർ ഓഫീസുകളിൽ പൊട്ടും കുറിയും തലപ്പാവും അണിഞ്ഞുവരുന്നവരെ ഇതുപോലെ ഭീഷണിപ്പെടുത്തുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇന്ത്യയിൽ വളരുന്ന ഇസ്ലാമോഫോബിയക്ക് ഉദാഹരണമെന്ന് സംഭവമെന്നും നിരവധിപേർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.