കച്ചവട സംബന്ധമായ കണക്കുകൾ നൽകിയില്ല; 25കാരനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി
text_fieldsബംഗളൂരു: കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൾ കൈമാറാത്ത മകനെ വ്യവസായിയായ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി. ഏപ്രിൽ ഒന്നിന് ബംഗളുരുവിലെ വാൽമീകി നഗറിൽ നടന്ന സംഭവത്തിൽ 25കാരനായ അർപിത് ആണ് കൊല്ലപ്പെട്ടത്. ഗുരുതമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന അർപിത് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
അർപിത് പിതാവ് സുരേന്ദ്രന്‍റെ ഫാബ്രിക്കേഷൻ കടയിലിരിക്കുമ്പോഴായിരുന്നു സംഭവം. കച്ചവടവുമായി ബന്ധപ്പെട്ട കണക്കുകൾ ആരാഞ്ഞ പിതാവിന് 1.5 കോടിയുടെ വിശദാംശങ്ങൾ നൽകാൻ അർപിതിന് സാധിച്ചില്ലെന്നാണ് വിവരം. തുടർന്ന് അച്ഛനും മകനും കടയിൽ വെച്ച് വാക്കുതർക്കമുണ്ടാവുകയും സുരേന്ദ്രൻ അർപിതിന്‍റെ ശരീരത്തിൽ ഫാബ്രിക്കേഷന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ശരീരത്തിൽ 60 ശതമാനം പൊള്ളലേറ്റ അർപിതിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് അർപിത് മരണപ്പെട്ടത്. സുരേന്ദ്രനെ ചാമരാജ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.