ബംഗളൂരുവിലെ ഐ.ഡി ഫ്രഷ് ഫുഡ്സിന്റെ കറിമസാലകൾ ഉടൻ വിപണിയിലേക്ക്
text_fieldsബംഗളുരു: പ്രമുഖ ഇന്ത്യൻ കറിമസാല കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് വിദേശരാജ്യങ്ങളിൽ ബഹിഷ്‍കരണം വന്നതിനു പിന്നാലെ, സ്വന്തം ബ്രാൻഡിൽ മസാലകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് ബംഗളൂരുവിലെ ഐ.ഡി ഫ്രഷ് ഫുഡ്സ് സി.ഇ.ഒ പി.സി. മുസ്തഫ.
എം.ഡി.എച്ച്, എവറസ്റ്റ് എന്നീ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും കീടനാശിനിയുടെ അമിതമായ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നിരോധനമേർപ്പെടുത്തിയത്. കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത അളവ് കണ്ടതിനെ തുടർന്ന് എം.ഡി.എച്ചിന്റെയും നാലു ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്.
ഇഡ്‍ലി, ദോശ മാവുകളും റെഡി ടും കുക്ക് പറാത്തകളുമാണ് മുസ്തഫയുടെ കമ്പനി ഏറ്റവും കുടുതൽ വിറ്റഴിക്കുന്നത്. എം.ഡി.എച്ചിന്റെയും എവറസ്റ്റിന്റെയും ഉൽപ്പന്നങ്ങൾ നിരോധിച്ച വാർത്തയറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മുസ്‍തഫ പറഞ്ഞു.
തുടർന്നാണ് സ്വന്തം ബ്രാൻഡിൽ കറിമസാലകൾ പുറത്തിറക്കാൻ തീരുമാനിച്ചത്. വൃത്തിയുള്ളതും ആരോഗ്യകത്തിന് ഹാനികരമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.