5000 തെരുവുനായ്ക്കൾക്ക് ചിക്കനും ചോറും നൽകാൻ ബംഗളൂരു കോർപറേഷന് 3 കോടിയുടെ ബജറ്റ്
text_fieldsstary dogs
ബംഗളൂരു: തെരുവു നായ്ക്കൾക്ക് ദിവസേന ചിക്കനും ചോറും പച്ചക്കറിയും അടക്കമുള്ള സുഭിക്ഷ ഭക്ഷണം നൽകാൻ ബംഗളൂരു നഗരസഭയുടെ പദ്ധതി. 2.8 ലക്ഷം തെരുവ് നായ്ക്കളുള്ള ബംഗളൂരുവിൽ ആദ്യഘട്ടമായി അയ്യായിരം നായ്ക്കളെയാണ് തീറ്റിപ്പോറ്റുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു നാഗരസഭ തരുവു നായ്ക്കളെ തീറ്റിപ്പോറ്റുന്ന പദ്ധതി നടപ്പാക്കുന്നത്.ദിവസം 465 മുതൽ 750 വരെ കിലോകലോറി ലഭിക്കുന്ന 150 ഗ്രാം ചിക്കൻ, 100 ഗ്രം ചോറ്, 100 ഗ്രാം പച്ചക്കറി 10 ഗ്രാം എണ്ണ ഉൾപ്പെടുന്ന ഭക്ഷണമാണ് നൽകുന്നത്. പദ്ധതിയുടെ ട്രയൽ റൺ തുടങ്ങി. മൊത്തം 2.8 ലക്ഷം തെരുവ് നായ്ക്കളുള്ള നഗരത്തിൽ ആദ്യഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ശരാശരി 15 കിലോഗ്രാം ഭാരം വരുന്ന ഒരു നായ്ക്ക് ആവശ്യത്തിന് കലോറി ലഭിക്കുന്ന 367 ഗ്രാം ഭക്ഷണമാണ് നൽകുന്നത്. ഒരു നായ്ക്ക് 22.42 രൂപയാണ് ചെലവ്. ബ്രഹദ് ബംഗളൂരു മഹാനഗരപാലികയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണവിതരണത്തിനും മറ്റുമായി വോളന്റിയർമാരുടെ സേവനവും മഹാനഗരപാലിക തേടുന്നുണ്ട്. ഒപ്പം നഗരവാസികളുടെ സംഭാവനയും പദ്ധതിയതിൽ പ്രതീക്ഷിക്കുന്നു.
നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിലൂടെ പൊതുജനങ്ങൾക്ക് നേരെയുള്ള ഇവയുടെ ആക്രമണം തടയുകയുമാണ് ലക്ഷ്യമെന്ന് നഗരപാലിക ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പദ്ധതിക്കെതിരായി ജനരോഷവും ഉയരുന്നുണ്ട്. ജനങ്ങളുടെ പണം ഉപയോഗിച്ച് ഇവയെ തീറ്റിപ്പോറ്റാതെ നായ്ക്കളുടെ വംശവർധന തടയാനുള്ള ശ്രമമാണ് നടത്തേണ്ടതെന്ന് നഗരവാസികൾ അഭിപ്രായപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.