ഒഴിപ്പിക്കാനെത്തിയവരുടെ മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യഭീഷണിയുമായി ദമ്പതികൾ -വിഡിയോ
text_fieldsബംഗളൂരു: പുറമ്പോക്കിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനിടയിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ദമ്പതികൾ. ബംഗളൂരുവിലെ കെ.ആർ ലേ ഔട്ടിലാണ് സംഭവം. ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി അനധികൃത താമസക്കാരെ ഒഴിപ്പിക്കാനെത്തിയതായിരുന്നു അധികൃതർ.
തങ്ങളുടെ വീട് പൊളിച്ചാൽ പെട്രോളൊഴിച്ച് കത്തിക്കുമെന്നായിരുന്നു സോന സെൻ, സുനിൽ സിംഗ് ദമ്പതികളുടെ ഭീഷണി. മണ്ണ് മാന്തിയന്ത്രം അടുത്തെത്തിയപ്പോഴേക്കും ഇരുവരും കയ്യിൽ കരുതിയിരുന്ന കുപ്പി തുറന്ന് ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ഒരുങ്ങി. പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ച് രക്ഷപെടുത്തുകയായിരുന്നു.
തങ്ങളെ ഭവനരഹിതരാക്കാൻ ഭരണകൂടം ശ്രമിക്കുന്നതാണെന്നും വീടിന് നിയമസാധുതയുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും ദമ്പതികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.