െഎ.എസ് ബന്ധം: ബംഗളൂരുവിൽ ഡോക്ടറെ എൻ.െഎ.എ അറസ്റ്റ് ചെയ്തു
text_fields
ബംഗളൂരു: തീവ്രവാദ സംഘടനയായ െഎ.എസുമായി ബന്ധമാരോപിച്ച് ബംഗളൂരുവിൽ ഡോക്ടറെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അറസ്റ്റ് ചെയ്തു. എം.എസ് രാമയ്യ മെഡിക്കൽ കോളജിലെ ഒഫ്താൽമോളജിസ്റ്റും ബംഗളൂരു ബസവനഗുഡി സ്വദേശിയുമായ അബ്ദുൽറഹ്മാൻ (28) ആണ് അറസ്റ്റിലായത്.
സിറിയയിൽ െഎ.എസിെൻറ വിവിധ ഒാപറേഷനുകളിലും െഎ.എസിെൻറ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് കുറാസാൻ പ്രൊവിൻസിെൻറ (െഎ.എസ്.കെ.പി) പ്രവർത്തനങ്ങളിലും ഇയാൾ പങ്കാളിയാണെന്ന് എൻ.െഎ.എ വൃത്തങ്ങൾ വെളിപ്പെടുത്തി. അറസ്റ്റിന് പിന്നാലെ ബംഗളൂരു നഗരത്തിലെ മൂന്നിടങ്ങളിൽ കർണാടക പൊലീസുമായി ചേർന്ന് എൻ.െഎ.എ നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തിെൻറ മൊബൈൽഫോൺ, ലാപ്ടോപ്, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.
കഴിഞ്ഞ മാർച്ചിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരുവിൽ തിങ്കളാഴ്ച രാത്രി ഡോക്ടറെ അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ െഎ.എസ്.കെ.പിയുമായുള്ള ബന്ധത്തിെൻറ പേരിൽ കശ്മീരി ദമ്പതികളായ ജഹാൻ സെയ്ബ് സാമി വാനി, ഭാര്യ ഹിന ബഷീർ ബെയ്ഗ് എന്നിവരെ ഡൽഹി ജാമിഅ നഗറിലെ ഒാക്ല വിഹാറിൽനിന്ന് അറസ്റ്റിലായതിനെ തുടർന്നാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇൗ കേസ് രജിസ്റ്റർ ചെയ്തത്.
െഎ.എസിെൻറ അബുദബി മൊഡ്യൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അബ്ദുല്ല ബാസിത്തുമായി കശ്മീരി ദമ്പതികൾ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ.
അബ്ദുല്ല ബാസിത്ത് തിഹാർ ജയിലിലാണ്. പുണെ സ്വദേശികളായ സാദിയ അൻവർ ഷെയ്ക്ക്, നബീൽ സിദ്ദീഖ് ഖാദിരി എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ മറവിൽ െഎ.എസ്.കെ.പിയുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി ശ്രമങ്ങൾ സംഘം ലക്ഷ്യം വെച്ചെന്നാണ് എൻ.െഎ.എയുടെ ആരോപണം.
കശ്മീരി ദമ്പതികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ. അബ്ദുൽറഹ്മാെൻറ അറസ്റ്റ്. സിറിയയിൽ െഎ.എസ് പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം ഒരുക്കാൻ ജഹാൻ സെയ്ബ് സാമി വാനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായ അബ്ദുൽറഹ്മാൻ സമ്മതിച്ചതായി എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.
സംഘർഷ മേഖലയിൽ പരിക്കേറ്റ െഎ.എസ് പ്രവർത്തകർക്ക് വൈദ്യസഹായം ലഭ്യമാക്കാനുള്ള ആപ്പും ആക്രമണങ്ങളിൽ പെങ്കടുക്കുന്നവർക്ക് സഹായകമായ ആയുധസംബന്ധമായ ആപ്പും ഇദ്ദേഹം തയാറാക്കി വരികയായിരുന്നു. 2014ൽ െഎ.എസ് ഭടന്മാരുടെ ചികിത്സക്കായി സിറിയ സന്ദർശിച്ച ഇദ്ദേഹം, 10 ദിവസം തീവ്രവാദ ക്യാമ്പിൽ കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഡൽഹി എൻ.െഎ.എ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമാൻഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് എൻ.െഎ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.