ഫ്ളിപ്കാർട്ട് വിതരണക്കാരനെ കൊലപ്പെടുത്തിയ ജിം പരിശീലകൻ അറസ്റ്റിൽ
text_fieldsബംഗളൂരു: സ്മാർട്ട്ഫോണിനു വേണ്ടി ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജിംനേഷ്യത്തിലെ പരിശീലകൻ അറസ്റ്റിൽ. വരുണ്‍ കുമാര്‍(22) എന്നയാളാണ് അറസ്റ്റിലായത്. ഡിസംബർ ഒമ്പതിനാണ് നഞ്ചുണ്ടസ്വാമിയെ (29) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നല്‍കാനെത്തിയ നഞ്ചുണ്ടസ്വാമിയെ പ്രതി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
വരുൺ ഒാൺലൈനായി ഫോണ്‍ ബുക്ക് ചെയ്തിരുന്നു. എന്നാൽ കൈവശം പണമില്ലാത്തതിനാൽ വിതണക്കാരനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. 12,000 രൂപ വില വരുന്ന ഫോണാണ് ഇയാള്‍ ബുക്ക് ചെയ്തിരുന്നത്. നഞ്ചുണ്ടസവാമിയെ ഇരുമ്പു ദണ്ഡുകൊണ്ട് തലക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ബാഗിലുണ്ടായിരുന്ന മറ്റ് ഫോണുകളും വരുൺ മോഷ് ടിച്ചു.
നഞ്ചുണ്ടസ്വാമി വീട്ടില്‍ നിന്ന് പോയി രണ്ട് ദിവസമായിട്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അവസാന ഡെലിവറി ജിംനേഷ്യ പരിശീലകേൻറതാണെന്ന് വ്യക്തമായതോടെ പൊലീസ് സ്ഥാപനത്തിലെത്തുകയായിരുന്നു. സംഭവത്തിന് ശേഷം ജിംനേഷ്യം തുറന്നിരുന്നില്ല. പൊലീസ് നടത്തിയ പരിശോധനയിൽ ജിംനേഷ്യത്തിലെ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.