Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ മോഷ്​ടിച്ച്​...

വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ

text_fields
bookmark_border
വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ
cancel

ബെംഗളൂരു: ആരോഗ്യകേന്ദ്രത്തിൽ നിന്ന്​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന്​ സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്​ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയതിന്​ പിടിയിലായത്​.

ഇവർ വാക്​സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്​സിൻ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി വരുന്ന വാക്സിനുകൾ ആശുപത്രിയിൽ നിന്ന്​ മോഷ്​ടിക്കും. ഇത്​ ആവശ്യക്കാർക്ക്​ മറ്റൊരുസ്ഥലത്ത്​ വെച്ച്​ വിതരണം ചെയ്യും.

പരാതികളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്​ത ഗായത്രിയിൽ നിന്ന്​ കോവിഷീൽഡിൻെറ രണ്ട് കുപ്പികൾ കണ്ടെടുത്തു. അനധികൃതമായി സംഭരിച്ചതിനും വാക്സിൻ ഡോസുകൾ കരിഞ്ചന്ത നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്​ടിച്ചെന്നാരോപിച്ച്​ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinehealth worker
News Summary - Bengaluru health worker selling vaccine in black-market
Next Story