കോവിഡ് -19; രാജ്യത്ത് 47പേർ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
text_fieldsന്യൂഡൽഹി: യു.എസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ബംഗളൂരു സ്വദേശിക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ രാ ജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 47 ആയി. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും പൂണെയ ിൽ രണ്ടുപേർക്കുമാണ് ൈവറസ് ബാധ പുതുതായി സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നെത്തിയ സ്ത്രീയും പുരുഷനുമാണ് പൂനെ യിൽ ചികിത്സയിലുള്ളത്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻെറ നേതൃത്വത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ക െജ്രിവാൾ, ഗവർണർ അനിൽ ബൈജാൽ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യോഗം വിളിച്ചിരുന്നു. അതിനിടെ ഇന്ത്യയടക്കം 14 രാജ്യങ്ങളിലെ ജനങ്ങൾക്ക് ഖത്തർ യാത്രാവിലക്ക് ഏർപ്പെടുത്തി. മാർച്ച് മൂന്നിന് ശേഷം ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയ വിസ റദ്ദാക്കി.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന മിസോറാം ബോർഡർ താൽകാലികമായി അടച്ചിട്ടു. മ്യാൻമറുമായി 510 കിലോമീറ്റും ബംഗ്ലാദേശുമായി 318 കിലോമീറ്ററുമാണ് മിസോറാം അതിർത്തി പങ്കിടുന്നത്.
ജമ്മുകശ്മീരിൽ രണ്ടുപേർക്കുപുറമെ കഴിഞ്ഞദിവസം 63കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവർ മൂന്നുപേരും സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
തമിഴ്നാട്ടിൽ 45 കാരന് ശനിയാഴ്ച കൊറോണ ൈവറസ് ബാധ കണ്ടെത്തി. ചെന്നൈയിൽ നടത്തിയ പരിശോധനയിൽ കൊറോണ ബാധ സംശയിച്ചതിനെ തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ പരിശോധനക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ ആശുപത്രിയിലെത്തിച്ചു.
അമൃത്സറിലെത്തിയ ഇറ്റാലിയൻ പൗരനും നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അമൃത്സർ വിമാനത്താവളത്തിൽനിന്നും ഇയാെള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്ത് കോവിഡ് 19 രോഗപരിശോധനക്കായി 52 ലബോറട്ടറികൾ പ്രവർത്തനം ആരംഭിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ 57 ലബോറട്ടറികൾ കൂടി ഉടൻ പ്രവർത്തനസജ്ജമാക്കും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.