ഇന്ത്യയിലെ ആദ്യ ലോക കോഫി കോൺഫറൻസ് ബെംഗളൂരുവിൽ
text_fieldsബെംഗളൂരു: ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസ് ഇന്ന് ബെംഗളൂരുവിൽ തുടങ്ങും. ഏഷ്യൻ രാജ്യത്ത് ആദ്യമായി നടക്കുന്ന വേൾഡ് കോഫി കോൺഫറൻസാണിത്.
ഇന്‍റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐ.സി.ഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക ഗവൺമെന്‍റ്, കോഫി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് വേൾഡ് കോഫി കോൺഫറൻസ് ഇന്ന് മുതൽ 28 വരെ ബാംഗ്ലൂർ പാലസിൽ നടക്കുക.
വ്യവസായ പ്രമുഖർ, വിദഗ്ധർ, കയറ്റുമതിക്കാർ, വ്യാപാരികൾ, കോഫി ശൃംഖല ഉടമകൾ, കോഫി റോസ്റ്റർമാർ, കോഫി പ്രേമികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്ന നാല് ദിവസത്തെ പരിപാടിയാണിത്.
വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ 80ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. കാപ്പി ഉൽപ്പാദന ശൃംഖലയിൽ നിർണായക പങ്ക് വഹിക്കുന്ന കർഷകർക്ക് പ്രയോജനപ്രദമായ വഴികൾ സൃഷ്ടിക്കുകയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.