ഒരു രൂപ നാണയം വിൽക്കാനുള്ള ശ്രമത്തിലൂടെ നഷ്ടമായത് ഒരു ലക്ഷം രൂപ!
text_fieldsബംഗളൂരു: പഴയകാലത്തെ അമൂല്യമായ ഒരു രൂപയുടെ നാണയം ഓൺലൈൻ വെബ്സൈറ്റ് വഴി വിൽക്കാനുള്ള ശ്രമത്തിലൂടെ ബംഗളൂരു സ്വദേശിനിയായ 38കാരിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ബംഗളൂരു സർജാപുര മെയിൻ റോഡ് കൈകൊണ്ട്രഹള്ളി സ്വദേശിനിയായ അധ്യാപികക്കക്കാണ് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായത്. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തന്‍റെ മകളാണ് പഴയ നാണയങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ നേടാമെന്നുള്ള ഓൺലൈനിൽ വന്ന വാർത്ത കാണിച്ചുതന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പരസ്യം കണ്ട് അധ്യാപികയുടെ കൈവശമുണ്ടായിരുന്ന 1947ലെ ഒരു രൂപ നാണയം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ജൂൺ 15നാണ് ഓൺലൈൻ കച്ചവട വെബ്സൈറ്റിൽ പരസ്യം നൽകിയത്. പത്തു ലക്ഷം രൂപക്ക് നാണയം വിൽക്കുമെന്നായിരുന്നു പരസ്യം നൽകിയത്. തുടർന്ന് നാണയം ഒരു കോടി രൂപക്ക് വാങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് ഒരാൾ ഇവരെ സമീപിച്ചു.
പണം അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് അധ്യാപികയുടെ തിരിച്ചറിയൽ രേഖയും ബാങ്ക് വിവരങ്ങളും അജ്ഞാതാൻ വാങ്ങി. ഇടപാടിൽ നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപ ചിലവാകുമെന്നും അത് നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് പലതവണയായി 1,00,600 രൂപ അയച്ചു നൽകി. പണം അയച്ചെങ്കിലും നാണയം വാങ്ങാനോ നൽകുമെന്ന് പറഞ്ഞ ഒരു കോടി നൽകാനോ പിന്നീട് അജ്ഞാതൻ ബന്ധപ്പെട്ടില്ല. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.