ആസിഡ് ആക്രമണ കേസ് കൂടുതലും ബംഗളൂരുവിൽ
text_fieldsബംഗളൂരു: രാജ്യത്ത് സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് ബംഗളൂരുവിൽ. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം, 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ 2022ൽ രജിസ്റ്റർ ചെയ്ത ആസിഡ് ആക്രമണ കേസുകളിൽ ബംഗളൂരുവാണ് മുന്നിൽ; എട്ട് എണ്ണം.
ഡൽഹിയിൽ ഏഴും അഹ്മദാബാദിൽ അഞ്ചും കേസുകൾ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണ ശ്രമങ്ങൾ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ നടന്നത് ഡൽഹിയിലാണ്; ഏഴെണ്ണം. രണ്ടാമതുള്ള ബംഗളൂരുവിൽ മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലും അഹ്മദാബാദിലും രണ്ടു വീതം കേസുകളും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.