ബംഗളൂരു അക്രമം: മുൻമേയറുടെ പി.എ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരു ഇൗസ്റ്റിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി മേഖലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കോർപറേഷൻ മുൻ മേയറും ഡി.ജെ ഹള്ളി വാർഡിലെ കോൺഗ്രസ് കോർപറേറ്ററുമായ ആർ. സമ്പത്ത്രാജിെൻറ പി.എ അരുൺകുമാർ അറസ്റ്റിൽ. സമ്പത്ത്രാജിെൻറ ബന്ധു കൂടിയാണ് അറസ്റ്റിലായ അരുൺ കുമാർ. കേസിൽ അറസ്റ്റിലായ എസ്.ഡി.പി.െഎ നേതാവ് മുസമ്മിൽ പാഷയടക്കമുള്ളവരുമായി 11 തവണ അരുൺകുമാർ ഫോണിൽ ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
സമ്പത്ത്രാജ്, പുലികേശി നഗറിലെ കോൺഗ്രസ് കോർപറേറ്റർ അബ്ദുൽ റഖീബ് സാക്കിർ എന്നിവെര ചൊവ്വാഴ്ച പൊലീസ് മണിക്കൂറുകേളാളം ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ചയും ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരുടെയും മൊബൈൽ ഫോണുകളും അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിലാണ്. ഇതിനുപിന്നാലെയാണ് അരുൺരാജിനെ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നാഗവാരയിലെ കോൺഗ്രസ് കോർപറേറ്റർ ഇർഷാദ് ബീഗത്തിെൻറ ഭർത്താവ് കലീം പാഷ നേരത്തെ അറസ്റ്റിലായിരുന്നു.
അതേസമയം, സ്വന്തം പാർട്ടിയിലെ ചില ബി.ബി.എം.പി കോർപറേറ്റർമാരാണ് അക്രമസംഭവങ്ങൾക്ക് പിന്നിലെന്ന ആരോപണവുമായി പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി രംഗത്തെത്തിയത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി. രണ്ട് ബി.ബി.എം.പി കോർപറേറ്റർമാരും ഒരു കോർപറേറ്റുടെ ഭർത്താവുമാണ് രാഷ്ട്രീയ പ്രതികാരമായി അക്രമസംഭവങ്ങൾ ആസൂത്രണം ചെയ്തതെന്ന് എം.എൽ.എ ക്രൈംവിഭാഗം ഡി.സി.പി കെ.പി. രവികുമാറിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, ആരുടെയൊക്കെ പേരാണ് എം.എൽ.എ ഉന്നയിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഡി.ജെ ഹള്ളി കോർപറേറ്റർ ആർ. സമ്പത്ത് രാജ്, പുലികേശി നഗർ കോർപറേറ്റർ അബ്ദുൽ റഖീബ് സാക്കിർ, നാഗവാര കോർപറേറ്റർ ഇർഷാദ് ബീഗത്തിെൻറ ഭർത്താവ് കലിംപാഷ എന്നിവരെയാണ് എം.എൽ.എ ആരോപണമുനയിൽ നിർത്തുന്നതെന്നാണ് വിവരം. അക്രമത്തിനിടെ എം.എൽ.എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന സാക്ഷികളിലൊരായ എം.എൽ.എയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമ്പത്ത്രാജിനും അബ്ദുൽറഖീബ് സാക്കിറിനും കുരുക്ക് മുറുകിയേക്കും. തെൻറ വീട് ആക്രമിക്കാനുള്ള ഗൂഢാലോചന ഒരു മാസം മുെമ്പ നടന്നതായാണ് എം.എൽ.എയുടെ മൊഴി.
2018ലെ നിയമസഭ തെരെഞ്ഞടുപ്പിൽ തനിക്ക് പുലികേശി നഗറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചതോടെയാണ് സമ്പത്ത്രാജിന് താനുമായുള്ള ശത്രുത ഉടലെടുക്കുന്നതെന്ന് എം.എൽ.എ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശ്രീനിവാസ മൂർത്തി ജെ.ഡി.എസിൽനിന്ന് കോൺഗ്രസിൽ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ സമ്പത്ത് രാജ് സി.വി രാമൻ നഗർ മണ്ഡലത്തിൽനിന്ന് പരാജയപ്പെടുകയും ശ്രീനിവാസ മൂർത്തി പുലികേശി നഗർ മണ്ഡലത്തിൽ നിന്ന് റെക്കോഡ് മാർജിനിൽ വിജയിക്കുകയും ചെയ്തിരുന്നു. രണ്ട് കോർപറേറ്റർമാരും ഒരു കോർപറേറ്ററുടെ ഭർത്താവും താനുമായി യോജിപ്പിലായിരുന്നില്ലെന്നും പ്രദേശത്തെ മുസ്ലിംകളെ തനിക്കെതിരെ തിരിച്ചുവിടാൻ ഗൂഢാലോചന നടന്നതായുമാണ് എം.എൽ.എയുടെ ആരോപണം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സഹായപുരം വാർഡിൽനിന്ന് മത്സരിച്ചു തോറ്റ എസ്.ഡി.പി.െഎ അംഗം മുസമ്മിൽപാഷയും ജെ.ഡി.എസ് പ്രവർത്തകനായ വാജിദ് പാഷയും തന്നോട് വിരോധം വെച്ചുപുലർത്തിയിരുന്നതായും എം.എൽ.എ സി.സി.ബിക്ക് മുന്നിൽ മൊഴി നൽകിയതായി അറിയുന്നു.
വ്യാഴാഴ്ച ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പൊലീസ് സ്േറ്റഷനുകളിലും അക്രമം നടന്ന പ്രദേശങ്ങളിലും സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്തിെൻറ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം പുേരാഗതിയിലാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരാരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കമ്മീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.