Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2023 10:23 AM IST Updated On
date_range 4 April 2023 10:23 AM ISTസാങ്കേതിക തകരാർ; ബംഗളൂരു-വരാണസി വിമാനം അടിയന്തരമായി ഇറക്കി
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരുവിൽനിന്ന് വരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനം തെലങ്കാനയിലെ ഷംസാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയരക്ടറേറ്റ് അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 137 യാത്രക്കാരും സുരക്ഷിതരാണ് . ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6.15 ഓടെയാണ് ഷംസാബാദ് വിമാനത്താവളത്തിൽ ഇറക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡയരക്ടറേറ്റ് തയാറായിട്ടില്ല.
സാങ്കേതിക തകരാർ; ബംഗളൂരു-വരാണസി വിമാനം അടിയന്തരമായി ഇറക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story