വൈഫ് സ്വാപ്പിങ്: ഭാര്യയെ പങ്കുവെക്കാൻ സമൂഹമാധ്യമത്തിൽ പരസ്യം; യുവാവ് അറസ്റ്റിൽ
text_fieldsബംഗളുരു: ഭാര്യയെ പങ്ക് വെക്കാമെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ വിനയ് എന്ന
യുവാവിനെയാണ് സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ട്വിറ്ററിലാണ് 'വൈഫ് സ്വാപ്പിങ്' ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് വിനയ് ട്വീറ്റ് ചെയ്തത്. താത്പര്യമുണ്ടെന്ന് അറിയിക്കുന്ന ക്ലൈന്റ്‌സിനെ ടെലഗ്രാം വഴി ബന്ധിപ്പിക്കുകയും അത് വഴി ആശയവിനിമയം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. സമ്മതമാണെന്ന് അറിയിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് പതിവെന്നും സൗത്ത് ഈസ്റ്റ് ഡി.സി.പി ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.
ആളുകളെ വൈഫ് സ്വാപ്പിങ്ങിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി ഇയാൾക്ക് സ്ത്രീയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു
അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ടിരുന്ന വിനയ് ഭാര്യയെയും നിർബന്ധിച്ച് വിഡിയോകൾ കാണിക്കുമായിരുന്നെന്നും ഒടുവിൽ ദമ്പതികൾ 'വൈഫ്-സ്വാപ്പിങ്' ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.
താല്പര്യമറിയിച്ച് വരുന്ന ആവശ്യക്കാരെ ബംഗളുരുവിലെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള വീട്ടിലേക്കായിരുന്നു എത്തിച്ചിരുന്നത്. ഇവർ നടത്തുന്ന ലൈംഗിക ദൃശ്യങ്ങൾ പകർത്തി വിഡിയോ നിർമിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ദമ്പതികൾക്ക് ഒരു വയസായ മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.