നെതന്യാഹുവിന്‍റെ നന്ദിയർപ്പിച്ചുള്ള ലിസ്റ്റിൽ ഇന്ത്യയില്ല; ഞങ്ങളുമുണ്ടേയെന്ന് സംഘ് അനുകൂല പ്രൊഫൈലുകൾ
text_fieldsജറൂസലം: ഫലസ്തീൻ ജനതക്ക് നേരെയുള്ള അക്രമപ്രവർത്തനങ്ങളിൽ ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദിയർപ്പിച്ച് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. യു.എസ്.എ, അൽബേനിയ, ആസ്ട്രേലിയ, ആസ്ട്രിയ, ബ്രസീൽ, കാനഡ, കൊളംബിയ, സൈപ്രസ്, ജോർജിയ, ജർമനി, ഹംഗറി, ഇറ്റലി, െസ്ലാവേനിയ, ഉക്രൈൻ, ഉറുഗ്വായ്, പരഗ്വായ്, മാസിഡോണിയ, ബോസ്നിയ, ബൾഗേറിയ, അടക്കമുള്ള 25 രാജ്യങ്ങൾക്കാണ് നെതന്യാഹു നന്ദിയർപ്പിച്ചത്.
''തീവ്രവാദ ആക്രമണങ്ങൾക്കെതിരെയുള്ള സ്വയം പ്രതിരോധത്തിനുള്ള ഞങ്ങളുടെ അവകാശത്തിനൊപ്പം നിന്നവർക്ക് നന്ദി'' എന്നാണ് നെതന്യാഹു ട്വീറ്റ് ചെയ്തത്. എന്നാൽ നെതന്യാഹുവിന്‍റെ പട്ടികയിൽ ഇന്ത്യയില്ലാത്തിനാൽ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂല പ്രവർത്തകർ എത്തി.
Benjamin Netanyahu Ignores India While Thanking 25 Nations For Supporting Israelനരേന്ദ്ര മോദിയും നെതന്യാഹുവും ഒരുമിച്ചുള്ള ചിത്രങ്ങൾ ചേർത്തും ഇന്ത്യ സ്റ്റാൻഡ് വിത് ഇസ്രായേൽ ടാഗ് ചേർത്തുമാണ് സംഘ് പ്രൊഫൈലുകൾ പ്രതിഷേധം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.