ഇസ്രായേൽ പ്രധാനമന്ത്രി ജനുവരിയിൽ എത്തും
text_fieldsന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ജനുവരിയിലെ ഇന്ത്യൻസന്ദർശനം നിർണായകമാവുന്നു. ജനുവരി 16ന് എത്തുന്ന നെതന്യാഹുവിന് വൻ സ്വീകരണം ഒരുക്കാനാണ് ബി.ജെ.പി സർക്കാർ ഒരുങ്ങുന്നത്.
അഹ്മദാബാദും മുംബൈയും അദ്ദേഹം സന്ദർശിക്കും. വലിയ ഉടമ്പടികളും കരാറുകളും ഇരു രാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന. അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റിയ അമേരിക്കൻ നടപടിെക്കതിരെ െഎക്യരാഷ്ട്രസഭയിൽ ഇന്ത്യ വോട്ട് ചെയ്തതിന് പിന്നാലെയാണ് നെതന്യാഹുവിെൻറ സന്ദർശനം.
ആദ്യം നടപടിയെ വിമർശിക്കാതിരുന്ന മോദിസർക്കാർ സമ്മർദങ്ങൾക്ക് ഒടുവിലാണ് യു.എന്നിൽ അമേരിക്കൻ നടപടിക്ക് എതിരായി വോട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഇസ്രായേൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മുംബൈ ഭീകരാക്രമണത്തിൽ ചുക്കാൻ പിടിച്ചുവെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഇൗദുമായി പാകിസ്താനിലെ ഫലസ്തീൻ പ്രതിനിധി വേദിപങ്കിട്ടത് ഇന്ത്യയുടെ ഭാവിനിലപാടുകളെ നിർണായകമായി സ്വാധീനിക്കുമോയെന്നതും നെതന്യാഹുവിെൻറ സന്ദർശനത്തോടെ വ്യക്തമാവും.
മോദിസർക്കാറിെൻറ വലതുപക്ഷഅനുകൂല വിദേശനയങ്ങൾക്ക് ന്യായീകരണമായി ഫലസ്തീൻപ്രതിനിധിയുടെ പ്രവൃത്തി ഉയർത്തിക്കാണിച്ചേക്കുമെന്ന ആശങ്ക വിവിധ ഇടതുപക്ഷ, ജനാധിപത്യ പാർട്ടികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.