വിവാദത്തിൽ കുടുങ്ങി; നെതന്യാഹുവിന്‍റെ മകൻ ഇന്ത്യ സന്ദർശനം റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ മകൻ യാസിറിനെ ഇന്ത്യ സന്ദർശനത്തിൽനിന്ന് അവസാന നിമിഷം ഒഴിവാക്കി. ഇസ്രായേൽ സംഘത്തിൽ അംഗമായി മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിൽ എത്താൻ 27കാരനായ യാസിർ വിസ എടുത്തിരുന്നതാണ്. യാസിറിെൻറ സംഭാഷണം ഉൾപ്പെട്ട ടേപ് ഇസ്രായേലിൽ വിവാദമായി മാറിയതാണ് യാത്ര ഒഴിവാക്കാൻ കാരണം.
കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ യാസിർ നടത്തിയ രഹസ്യ സംഭാഷണം ചാനൽ 2 ആണ് പുറത്തുവിട്ടത്. സ്ത്രീകളെക്കുറിച്ച മോശം പരാമർശം അതിലുണ്ട്. നെതന്യാഹു തെൻറ സുഹൃത്തിന് വലിയൊരു ബിസിനസ് ഇടപാട് തരപ്പെടുത്തിക്കൊടുത്തുവെന്ന വിവരവും യാസിർ പറയുന്നു. എന്നാൽ, ഇന്ത്യയിലേക്ക് പുറപ്പെടാൻ നേരത്ത് തെൽഅവീവിൽ ഇക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകരോട് നെതന്യാഹു തട്ടിക്കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.