രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാർ ഇവരാണ്; കേരളവും പട്ടികയിൽ
text_fieldsരാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന സർവ്വേഫലം പുറത്ത്. ദേശീയ മാധ്യമമാണ് സർവ്വേ സംഘടിപ്പിച്ചത്. രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഒഡീഷയിലെ നവീന്‍ പട്‌നായിക് തിരഞ്ഞെടുക്കപ്പെട്ടു.
സര്‍വേ പ്രകാരം പട്ടികയില്‍ മികച്ച പ്രകടനം നടത്തിയവരില്‍ കോണ്‍ഗ്രസിന്റെ രണ്ട് മുഖ്യമന്ത്രിമാരും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും പട്ടികയിലിടം നേടി.ഒറ്റ ബി.ജെ.പി മുഖ്യമന്ത്രി മാത്രമാണ് പട്ടികയിലുള്ളത്.
ഒഡീഷയില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പട്‌നായികിനെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗില്‍ പങ്കെടുത്ത 2,743 പേരില്‍ നിന്നുള്ള 71ശതമാനം ജനങ്ങളും പട്‌നായികിന്റെ ഭരണമികവിനെയും ഭരണമാതൃകയെയും പിന്തുണക്കുന്നു.
കഴിഞ്ഞ തവണത്തെ സര്‍വേയിലും നവീന്‍ പട്‌നായികിനെ തന്നെയായിരുന്നു ഏറ്റവുമധികം ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നത്.ബംഗാളില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 4,982 പേരില്‍ നിന്നും 69.9 ശതമാനം ആളുകളുടെ പിന്തുണയോടെയാണ് മമത ബാനര്‍ജി രണ്ടാം സ്ഥാനത്തെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് 67.5 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെയാണ് പട്ടികയില്‍ നാലാമത്. 61.8 ശതമാനം ആളുകളാണ് താക്കറെയെ പിന്തുണയ്ക്കുന്നത്. 61.1 ശതമാനം ആളുകളാണ് പിണറായി വിജയന്റെ ഭരണനേട്ടത്തെ അംഗീകരിക്കുന്നത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പിണറായി വിജയന്‍.
കെജ്‌രിവാളിന്റെ ജനപ്രീതി കഴിഞ്ഞ തവണത്തെക്കാളും കുറഞ്ഞു. ആറാം സ്ഥാനത്തുള്ള കെജ്‌രിവാളിന് 57.9 ശതമാനം ആളുകളുടെ പിന്തുണയുണ്ട്.അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മയാണ് പട്ടികയിലെ ഏക ബി.ജെ.പി മുഖ്യമന്ത്രി. 56.6 ശതമാനമാണ് അദ്ദേഹത്തിന്റെ ജനപിന്തുണ. ബി.ജെ.പിയുടെയോ സഖ്യത്തിലിരിക്കുന്ന മറ്റുമുഖ്യമന്ത്രിമാരാരും തന്നെ പട്ടികയിലില്ല. ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 51.4 ശതമാനം പിന്തുണ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.