ബസ് ട്രക്കിൽ ഇടിച്ച് എട്ട് പേർക്ക് പരിക്ക് - VIDEO
text_fieldsദാദർ: മുംബൈ ദാദറിൽ ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ബസ് ട്രക്കിന് പിന്നിൽ ഇടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് സ്ത്രീ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ മരോലിൽ നിന്ന് തെക്കൻ മുംബൈയിലെ പൈധോണിയിലേക്ക് പോകുകയായിരുന്ന റൂട്ട് നമ്പർ 22ലെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ 7.15 ഓടെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിലെ ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു അപകടം.
അതിവേഗത്തിൽ വന്ന ബസ് ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. ൈഡ്രവറുടെ ഭാഗമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാതിലിന് സമീപം നിന്നിരുന്ന യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീഴുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. മറ്റ് യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
പരിക്കേറ്റ എട്ട് യാത്രക്കാരെയും സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.