യു.എ.പി.എ അറസ്റ്റുകളുടെ എണ്ണം 72 ശതമാനം വർധിച്ചു
text_fieldsന്യൂഡൽഹി: 2015നും 2019നും ഇടയിൽ 5,128 പേർക്കെതിരെ രാജ്യത്ത് യു.എ.പി.എ നിയമം ഉപയോഗിച്ചതായി കേന്ദ്രം. രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബ് എം.പിയുെട ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 14 പേർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്.
അഞ്ചുവർഷത്തിനിടെ മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ പേർ (1,798) യു.എ.പി.എ തടവുകാരായി ഉള്ളത്. യു.എ.പി.എ അറസ്റ്റുകളുടെ എണ്ണം 72 ശതമാനം വർധിച്ചു. 2019ൽ മാത്രം 1,948 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 1,226 കേസുകൾ രജിസ്റ്റർ ചെയ്തു. 2019ൽ തമിഴ്നാട്ടിൽ 270 പേരെയാണ് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.