ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടച്ചിടില്ല
text_fieldsതിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള ഔട്ട്ലെറ്റുകൾ അടച്ചിടില്ലെന ്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ജീവനക്കാര്‍ക്ക് മാസ്ക്കുകളും ഗ്ലൗസുകളും മറ്റ ് അനുബന്ധസാമഗ്രികളും വിതരണം ചെയ്യുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് ബിവറേജസ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചെക്പോസ്റ്റുകളിലും സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയിലും എന്‍ഫോഴ്സ്മെൻറ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള എല്ലാ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസ്ക്കുകളും ഗ്ലൗസും മറ്റ് അനുബന്ധ സാമഗ്രികളും ലഭ്യമാക്കണമെന്ന് നികുതി (എക്സൈസ്) വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
വ്യവസായ-വാണിജ്യ-സേവന മേഖലകള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളിലും മതിയായ മുന്‍കരുതലും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ലേബര്‍ കമീഷണറോടും നിര്‍ദേശിച്ചിട്ടുണ്ട്. ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ അടച്ചിടുമെന്ന നിലയിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.