Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈ...

ഈ മാറ്റങ്ങളറിഞ്ഞില്ലെങ്കിൽ പുതുവർഷത്തിൽ കീശ ചോരും

text_fields
bookmark_border
ഈ മാറ്റങ്ങളറിഞ്ഞില്ലെങ്കിൽ പുതുവർഷത്തിൽ കീശ ചോരും
cancel

പുതുവർഷത്തിലെത്തുമ്പോൾ സാമ്പത്തിക രംഗത്തുള്ള മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ കീശ ​ചോരാൻ സാധ്യതയുണ്ട്​. 2022 പിറക്കുമ്പോൾ ബാങ്കിങ്​ മേഖലയിലും ജി.എസ്​.ടിയിലുമെല്ലാം മാറ്റങ്ങൾ വരുന്നുണ്ട്​. ആ മാറ്റങ്ങൾ അറിഞ്ഞിരിക്കാം.

എ.ടി.എം ഇടപാടിന്​ ചെലവേറും

2022 പിറക്കുമ്പോൾ പരിധി കവിഞ്ഞ എ.ടി.എം ഇടപാടുകൾക്ക്​ ചെലവേറും. മാസത്തിൽ നടത്താവുന്ന ഇടപാടുകളുടെ പരിധി കവിഞ്ഞാൽ കൂടുതൽ നടത്തുന്ന ഇടപാടുകൾക്ക്​ ബാങ്കുകൾ നേരത്തെ ചാർജ്​ ഈടാക്കുന്നുണ്ട്​. ഈ ചാർജ്​ 2022 ജനുവരി മുതൽ വർധിപ്പിക്കാൻ റിസർവ്​ ബാങ്ക്​ അനുമതി നൽകിയിട്ടുണ്ട്​. ഇതു സംബന്ധിച്ച അറിയിപ്പ്​ ബാങ്കുകൾ ഇടപാടുകാർക്ക്​ ഇതിനകം നൽകിയിട്ടുണ്ടാകും.

പോസ്​റ്റോഫീസ്​ ബാങ്കിലെ ഇടപാടുകളുടെ ചാർജിൽ വർധന

ഇൻഡ്യ പോസ്റ്റ്​ പേമെന്‍റ്​ ബാങ്ക്​ (ഐ.പി.പി.ബി) ഇടപാടുകളുടെ ചാർജ്​ 2022 ജനുവരി ഒന്നു മുതൽ വർധിപ്പിക്കുകയാണ്​. പരിധിക്ക്​ പുറത്തുള്ള പണം പിൻവലിക്കലിനും പരിധിക്കകത്തുള്ള പണം പിൻവലിക്കലിനും ചാർജ്​ വർധിപ്പിച്ചിട്ടുണ്ട്​. പണം നിക്ഷേപിക്കുന്നതിനും ജനുവരി 1 മുതൽ പുതിയ നിരക്കാണ്​. ഇത്​ സംബന്ധിച്ച അറിയിപ്പ്​ ഉപഭോക്​താക്കൾക്ക്​ നൽകിയിട്ടുണ്ട്​. ചാർജുകൾക്ക്​ ജി.എസ്​.ടി, സെസ്സ്​ തുടങ്ങിയവയും ബാധകമാണ്​.

ലോക്കറുകളുടെ ഉത്തരവാദിത്വം ബാങ്കുകൾക്ക്​

ബാങ്കുകളിലെ ലോക്കറുകളുടെ ഉത്തരവാദിത്വം ഇനിമുതൽ ബാങ്കുകൾക്ക്​ തന്നെയായിരിക്കും. ഇതു സംബന്ധിച്ച മാനദണ്ഡങ്ങൾ റിസർവ്​ ബാങ്ക്​ പുതുക്കി.

തീപിടിത്തം, കവർച്ച, മറ്റെ​ന്തെങ്കിലും കാരണം കൊണ്ടുള്ള തകർച്ച എന്നിവയൊന്നും സംഭവിക്കുന്നില്ലെന്ന്​ ബാങ്കുകൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ എന്തെങ്കിലും നാശമുണ്ടായാൽ ലോക്കറുകളുടെ വാർഷിക വാടകയുടെ നൂറു മടങ്ങ്​ നൽകാൻ ബാങ്കുകൾക്ക്​ ബാധ്യതയുണ്ട്​. ജീവനക്കാർ നടത്തുന്ന തട്ടിപ്പുകൾ കാരണമോ മറ്റോ ലോക്കറുകളിൽ സൂക്ഷിക്കുന്നവ നഷ്ടപ്പെട്ടാലും ബാങ്കുകൾക്ക്​ ഉത്തരവാദിത്വമുണ്ടെന്ന്​ റിസർവ്​ ബാങ്ക്​ വിജ്ഞാപനത്തിൽ പറയുന്നു. 2022 ജനുവരി 1 മുതൽ ഈ നിർദേശങ്ങൾ പ്രാബല്യത്തിലാകും.

സൂക്ഷിച്ചില്ലെങ്കിൽ വ്യാപാരികൾക്ക്​ ജി.എസ്​.ടി പണിയാകും

പ്രതിമാസ റി​ട്ടേണുകളിലെ പിഴവുകൾക്ക്​ വ്യാപാരികൾ ഇനി വലിയ വില കൊടുക്കേണ്ടി വരും. പ്രതിമാസം നൽകുന്ന ജി.എസ്​.ടി.ആർ 1, ജി.എസ്​.ടി.ആർ -3ബി റിട്ടേണുകളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന്​ വ്യാപാരികൾ ഉറപ്പു വരുത്തണം.

പൊരുത്തക്കേട്​ ശ്രദ്ധയിൽപ്പെട്ടാൽ നോട്ടീസ്​ നൽകാതെ നടപടി എടുക്കാനാകും. നികുതിയും പിഴയും ഈടാക്കാനും ഇല്ലെങ്കിൽ ജപ്തിയടക്കമുള്ള റിക്കവറി നടപടികളിലേക്ക്​ കടക്കാനുമാകും.

ജനുവരി മുതൽ ജി.എസ്​.ടി സ്ലാബുകളിൽ മാറ്റം വരുന്നുമുണ്ട്​. നികുതി ഏകീകരണത്തിന്‍റെ ഭാഗമായി വരുത്തുന്ന മാറ്റമനുസരിച്ച്​ ഗാർമെന്‍സ്​ ഇനങ്ങൾക്ക്​ വില കൂടും. 1000 രൂപയിൽ താഴെയുള്ള ഗാർമെന്‍സ്​ ഇനങ്ങൾക്ക്​ നേരത്തെ 5 ശതമാനം നികുതി ഉണ്ടായിരുന്നത്​ 12 ശതമാനമാക്കി വർധിപ്പിച്ചിട്ടുണ്ട്​.

ആധാറുമായി യു.എ.എൻ ബന്ധിപ്പിച്ചില്ലെങ്കിൽ

പ്രോവിഡന്‍റ്​ ഫണ്ട്​ ഉപയോക്​താക്കളുടെ യൂണിവേഴ്​സൽ അക്കൗണ്ട്​ നമ്പർ (യു.എ.എൻ) ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം 2021 ഡിസംബർ 31 ന് അവസാനിക്കുകയാണ്​. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പി.എഫ്​ ​വിഹിതം അടക്കുന്നതിലടക്കം തടസം നേരിടാൻ സാധ്യതയുണ്ട്​. ഡിസംബർ 31 നകം പി.എഫ്​ നോമിനിയെ ചേർക്കണമെന്നും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financegstnewyear2022 changes
News Summary - beware these Changes in 2022
Next Story