ജഡ്ജി ലോയയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ കേസിലെ സി.ബി.െഎ ജഡ്ജിയായിരുന്ന ബി.എച്ച്. േലായയുടെ മരണസമയത്ത് ഒപ്പമുണ്ടാവുകയും മരണം ഹൃദയാഘാതം മൂലമാണെന്ന് മൊഴി നൽകുകയും ചെയ്ത രണ്ട് ജില്ല ജഡ്ജിമാർക്ക് ബോംെബ ഹൈകോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം.
നിലവിൽ പുണെ പ്രിൻസിപ്പൽ ജഡ്ജിയായ എസ്.എം. മൊദക്, തണെ പ്രിൻസിപ്പൽ ജഡ്ജിയായ വി.ജി. ജോഷി എന്നിവർക്കാണ് സ്ഥാനക്കയറ്റം. 2017 നവംബർ 28ന് അന്നത്തെ ബോംെബ ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ചുള ചെല്ലൂരിെൻറ നേതൃത്വത്തിലുള്ള ഹൈകോടതി കൊളീജിയം നൽകിയ ആറ് ജഡ്ജിമാരുടെ പട്ടികയിൽ മൊദാക്, ജോഷി എന്നിവരടക്കം നാലു പേർക്കാണ് കഴിഞ്ഞ 11ന് സുപ്രീംകോടതി കൊളീജിയം സ്ഥാനക്കയറ്റം നൽകിയത്. മറ്റ് രണ്ടുപേരുേടത് താൽക്കാലികമായി തടഞ്ഞുവെച്ചു.
സീനിയോരിറ്റി മറികടന്നാണ് സ്ഥാനക്കയറ്റമെന്ന ആരോപണമുയർന്നെങ്കിലും ഹൈകോടതി കൊളീജിയം നൽകിയ വിശദീകരണം തൃപ്തികരമാണെന്നും സ്ഥാനക്കയറ്റത്തിന് ശിപാർശ നൽകപ്പെട്ടവർക്ക് എതിരെ ലഭിച്ച പരാതികളിൽ കഴമ്പില്ലെന്നും സുപ്രീംകോടതി കൊളീജിയം ഉത്തരവിൽ പറയുന്നു.
സഹപ്രവർത്തകയുടെ മകളുടെ കല്യാണത്തിന് ജോഷി, മെദാക് എന്നിവർക്കൊപ്പം നാഗ്പുരിലെത്തിയ ജഡ്ജി ലോയ 2014 ഡിസംബർ ഒന്നിനാണ് മരിക്കുന്നത്. മരണം വിവാദമായപ്പോൾ േലായക്ക് നെഞ്ചുവേദന തുടങ്ങിയത് മുതൽ ഹോസ്പിറ്റലുകളിൽ എത്തിച്ചതും മറ്റും മഹാരാഷ്ട്ര ഇൻറലിജൻസിന് മൊഴികൊടുത്ത നാല് ജഡ്ജിമാരിൽ ഒരാളാണ് മൊദക്.
ഇൗ നാല് ജഡ്ജിമാരുടെ മൊഴി വിശ്വാസത്തിൽ എടുത്താണ് കഴിഞ്ഞ ഏപ്രിലിൽ ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളിയത്.
ലോയക്കും ജോഷിക്കുമാണ് സംസ്ഥാന നിയമവകുപ്പ് നാഗ്പുരിലെ രവിഭവനിൽ മുറി ബുക്ക് ചെയ്തത്. എന്നാൽ, ഒൗദ്യോഗിക ആവശ്യത്തിനാണ് ഇവർ വരുന്നതെന്നാണ് നിയമവകുപ്പിെൻറ കുറിപ്പിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.