''താൻ ഭഗവന്ത് മാന്‍റെ ജ്യേഷ്ഠൻ മാത്രം''; പഞ്ചാബ് മുഖ്യമന്ത്രിയെ പ്രശംസിച്ച് കെജ്രിവാൾ
text_fieldsചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്റെ ക്യാബിനറ്റിലെ ഓരോ മന്ത്രിക്കും ഓരോ ദൗത്യം ഏല്പിച്ചിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റുന്നതിന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മൂന്നു ദിവസങ്ങൾക്കുള്ളിൽ നിരവധി കാര്യങ്ങളാണ് ഭഗവന്ത് മാൻ ചെയ്തിട്ടുള്ളതെന്ന് പഞ്ചാബിലെ പുതിയ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി കെജ്രിവാൾ പറഞ്ഞു. മൊഹാലിയിൽ നടന്ന യോഗത്തിൽ എം.എൽ.എമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അദ്ദേഹം പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പു നൽകി. പാഴായ വിളകൾക്ക് നഷ്ടപരിഹാരം നൽകുകയും അഴിമതി വിരുദ്ധ ആക്ഷൻ ലൈൻ പ്രഖ്യാപനവും നടത്തി. നിരവധി ആളുകൾ പരാതി പറയാൻ വിളിച്ചുതുടങ്ങി -കെജ്രിവാൾ വ്യക്തമാക്കി.
എം.എൽ.എമാർ കൃത്യനിഷ്ഠ പാലിക്കുകയും അവരുടെ നിയോജക മണ്ഡലത്തിലെ എല്ലാ നഗരങ്ങളിലെയും ഓഫീസ് തുറന്ന് ദിവസത്തിൽ 18 മണിക്കൂർ ജോലി ചെയ്യാനുമാണ് ഭഗവത് മാനിന്‍റെ നിർദേശം. പഞ്ചാബിലെ ജനങ്ങൾ വജ്രങ്ങളാണ് തെരഞ്ഞെടുത്തതെന്നും തൊനിന്‍റെ നേതൃത്വത്തിൽ 92 പേരടങ്ങുന്ന ടീമായി നമുക്ക് പ്രവർത്തിക്കണമെന്നും കെജ്രിവാൾ മൊഹാലിയിൽ പറഞ്ഞു. താൻ മാനിന്‍റെ ജ്യേഷ്ഠൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ഡൽഹിയിൽ ഞാൻ നിരീക്ഷിക്കുകയായിരുന്നു. ഓരോ എം.എൽ.എ.യും മന്ത്രിമാരും തന്നെക്കുറിച്ച് ആളുകൾ എന്ത് പറയുന്നു എന്നറിയാനാണ് ശ്രമിക്കുന്നത്. 21-22ലെ എം.എൽ.എമാരുടെ സർവേയിൽ ചില പ്രതികൂല പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവരെ മാറ്റി നിർത്തി അർഹതയുള്ളവരെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി'' -കെജ്രിവാൾ പറഞ്ഞു.
എം.എൽ.എമാർ ചണ്ഡീഗഡിൽ ഇരിക്കരുതെന്നും അല്ലെങ്കിൽ അവർ കുതിരവണ്ടി കോച്ചുകൾ പരിശീലിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. ഒരു എം.എൽ.എ ജനങ്ങൾക്കിടയിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം എന്നതാണ് പാർട്ടിയുടെ മന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.