പഞ്ചാബിന്റെ സമാധാനത്തിനും ഐക്യത്തിനും തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ഭഗവന്ത് മാൻ
text_fieldsചണ്ഡീഗഡ്: ഖലിസ്ഥാനി നേതവ് അമൃത്പാൽ സിങ്ങിനെ കണ്ടെത്താനുള്ള ശ്രമം നാലാം ദിനവും തുടരവെ, സംസ്ഥാനത്തെ സമാധാനത്തിനും ഐക്യത്തിനും വിഘ്നം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഭഗവന്ത് മാൻ.
അമൃത്പാലിനെതിരായ ഈ ഓപ്പറേഷനിൽ സഹകരിച്ച മൂന്നു കോടി പഞ്ചാബികൾക്ക് ഞാൻ നന്ദി പറയുന്നു. പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടത് സമാധാനവും പുരോഗതിയുമാണ്. പഞ്ചാബിന്റെ സമാധാനത്തിനും ഐക്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കുമാണ് ഞങ്ങളുടെ മുൻഗണന. രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന ഒരു ശക്തിയോടും ഞങ്ങൾ ദയ കാണിക്കില്ല. - ഭാഗവന്ത് മാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചില ഘടകങ്ങൾ പഞ്ചാബിലെ അന്തരീക്ഷം നശിപ്പിക്കാനായി വിദേശ ശക്തികളുടെ സഹായത്തോടെ ശ്രമിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗങ്ങളും നടത്തുന്നുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അവരെ അറസ്റ്റ് ചെയ്ത് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അമൃത്പാലിന്റെ പേര് പരാമർശിക്കാതെ മാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.