പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ കല്യാണം ഇന്ന്
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മാനിന്റെ വിവാഹം ഇന്ന്. ചണ്ഡീഗഡിൽ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലാണ് വിവാഹം നടക്കുക. 48 കാരനായ ഭഗവന്ത് മാൻ ഡോ. ഗുർപ്രീത് കൗറിനെയാണ് വിവാഹം ചെയ്യുന്നത്. മുൻ സ്റ്റാൻഡ് അപ് കൊമേഡിയനായ മാൻ ആറ് വർഷം മുമ്പാണ് ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയത്.
കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് 32കാരിയായ ഗുർപ്രീത് കൗർ. രാജ് കൗറും കർഷകനായ ഇന്ദ്രജിത് സിങ്ങുമാണ് മാതാപിതാക്കൾ. വർഷങ്ങളായി മാനിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഗുർപ്രീതിന്റെ കുടുംബം.
ഹരിയാനയിലെ മൗലാനയിലുള്ള മഹാറിഷി മാർക്കണ്ഡേശ്വർ മെഡിക്കൽ കോളജിൽ നിന്ന് ഗോൾഡ് മെഡലോടുകൂടിയാണ് ഡോ. ഗുർപ്രീത് കൗർ പഠനം പൂർത്തിയാക്കിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുർപ്രീത് ഭഗവന്ത് മാനിനെ സഹായിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.