രാഷ്ട്രീയ ബന്ദല്ല കർഷക ബന്ദാണ്, മനസ്സാക്ഷിയുണ്ടെങ്കിൽ കേന്ദ്രം അവരോട് സംസാരിക്കണം -ശിവസേന
text_fieldsമുംബൈ: കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക ബില്ലിനെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി ശിവസേന. ബന്ദ് പ്രഖ്യാപിച്ചത് കർഷകരാണ്, അതിൽ രാഷ്ട്രീയമില്ലെന്നും സേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു. മനസ്സാക്ഷിയുണ്ടെങ്കിൽ കേന്ദ്രം അവരോട് പോയി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കർഷക സമരം പ്രഖ്യാപിച്ചത് കർഷകരാണ്. അതിൽ രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിപിടിക്കാതെയാണ് അവർ ഡൽഹിയിൽ സമര മുഖത്തുള്ളത്. അവരുടെ താത്പര്യങ്ങൾക്കും പോരാട്ടത്തിനും ഒപ്പം നിൽക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. മനസ്സാക്ഷിയുണ്ടെങ്കിൽ പ്രധാനമന്ത്രിയോ ആഭ്യന്ത്ര മന്ത്രിയോ കർഷകരോട് സംസാരിക്കണെമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ സംസ്ഥാനങ്ങളിൽ കാർഷിക സമരത്തിന് വൻ പിന്തുണയാണ് ലഭിച്ചത്. നിരവധി സംഘടനകളാണ് പിന്തുണയുമായി രംഗത്തുവന്നത്. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ്യൂനിയനുകളും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ച ബന്ദിനെ കോവിഡ് മാർഗനിർദേശങ്ങൾ കാണിച്ച് നേരിടാൻ കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.